ഒരു പാവം ബോറന്‍റെ ചില അറുബോറന്‍ ചിന്തകള്‍...,...
ചിരിക്കണോ കരയണോ അഭിപ്രായം പറയണോ ആക്ഷേപിക്കണോ എന്നൊക്കെ വായിക്കുന്ന ബോറന്/ബോറത്തിക്ക് തീരുമാനിക്കാം...

Thursday, December 23, 2010

വീഡിയോ സബ്ടൈറ്റ്ലിങ്ങ്

സീഡിയിൽ നിന്നോ ഡിവിഡിയിൽ നിന്നോ കൺ‌വർട്ട് (റിപ്പ്) ചെയ്ത ഒരു സിനിമാ കാണുമ്പോൾ അതിൽ സബ്ടൈറ്റിൽ കൂടി ഉണ്ടായിരുന്നെങ്കിൽ എന്ന് പലപ്പോഴും തോന്നിയിട്ടില്ലേ. പ്രത്യേകിച്ച് ഇംഗ്ലീഷ് സിനിമകൾ.

മെട്രിക്സ് അല്ലെങ്കിൽ ട്രാ‍ൻസ്ഫോർമർ പോലെയുള്ള സിനിമകൾ സബ്ടൈറ്റിൽ ഇല്ലാതെ കാണുന്ന അവസ്ഥ ഒന്നാലോചിച്ചു നോക്കൂ. നേരേ ചൊവ്വേ ഇംഗ്ലീഷ് മനസിലാവുന്നവരുടെ കാര്യമല്ല ഉദ്ദേശിച്ചത്. എങ്കിലും ഒരു ഇംഗ്ലീഷ് സിനിമയോ ഡോക്യുമെന്ററിയോ സബ്ടൈറ്റിലോടെ കാണുന്നതിന്റെ ഒരു സുഖം അതൊന്നു വേറെ തന്നെയാണ്. ഇനി മുതൽ സബ്ടൈറ്റിൽ ലഭ്യമല്ലാത്ത സിനിമകൾ സബ്ടൈറ്റിലോടെ ആസ്വദിച്ചു തന്നെ കാണാം. അതിനായി ചെയ്യേണ്ട ചില നുറുങ്ങു വിദ്യകൾ പറയാം.

(DivX,Xvid,MP4,VOB(DVD) എന്നീ ഫോർമാറ്റിലുള്ള മൂവി ഫയലുകളിൽ ഇതുപോലെ സബ്ടൈറ്റിലിങ്ങ് ചെയ്യാവുന്നതാണ്)

രണ്ടു രീതിയിൽ നമ്മൾക്ക് ഒരു മൂവി ഫയലിൽ സബ്ടൈററ്റിലുകൾ ചേർക്കാവുന്നതാണ്. ഒന്നാമതായി ഒരു സോഫ്റ്റ്‌വെയർ പ്രോഗ്രാമിന്റെ സഹായത്താൽ മൂവി പ്ലേ ചെയ്യുന്നതിനൊപ്പം ഓവർലേ (Overlay) ആയി സബ്ടൈറ്റിലുകൾ നൽകാം.ഈ രീതിയുടെ ഒരു ഗുണം ഏത് ഭാഷയിലെ സബ്ടൈറ്റിലുകൾക്കൊപ്പവും മൂവി പ്ലേ ചെയ്യാം എന്നതാണ് മൂവി ഫയലിനൊപ്പം തന്നെ സബ്ടൈറ്റിൽ ഒരുമിച്ച് ചേർത്ത് ഒറ്റ ഫയലാക്കുന്ന മറ്റൊരു രീതിയും നിലവിലുണ്ട്. ഒരു ഭാഷയിലെ സബ്ടൈറ്റിൽ മാത്രമേ പ്ലേ ചെയ്യുവാൻ സാധിക്കൂ എന്നതാണ് ഇവിടെ വരുന്ന ഒരു കുഴപ്പം. എന്നാൽ ഒരു കമ്പ്യൂട്ടറിലോ ഹാർഡ്‌വെയർ പ്ലേയറുകളിലോ ഒരുപോലെ ഇവ പ്രവർത്തിക്കും എന്നതാണ് ഈ രീതിയുടെ ഒരു മെച്ചം.

മൂന്ന് കാര്യങ്ങളാണ് ഇതിനായി ആവശ്യമുള്ളത്. മൂവി ഫയൽ (DivX,Xvid,MP4,VOB ഫോർമാറ്റിലുള്ളത്), മേൽ‌പ്പറഞ്ഞ മൂവിയുടെ സബ്ടൈറ്റിൽ ഫയൽ, ഓവർലേ ചെയ്യുവാൻ സഹായിക്കുന്ന ഒരു പ്രോഗ്രാം. ഇതിൽ ഓരോന്നും എന്താണെന്ന് നോക്കാം.

മൂവി ഫയൽ - DVD യിൽ നിന്നോ CD യിൽ നിന്നോ കൺ‌വർട്ട് ചെയ്തെടുത്ത വീഡിയോ ഫയൽ.

സബ്ടൈറ്റിൽ ഫയൽ - സാധാരണ മൂവി ഡിവിഡി ഡിസ്കിനുള്ളിൽ ഈ ഫയൽ കാണപ്പെടും. .SRT എന്ന എക്സ്ടെൻഷനോടുകൂടിയ ഒരു ഫയലാണ് ഇത്. ഈ ഫയലിന്റെ സഹായത്തോടെയാണ് DVD പ്ലേയറുകളും കമ്പ്യൂട്ടറിലെ മീഡിയാപ്ലേയിങ്ങ് പ്രോഗ്രാമുകളും സബ്ടൈറ്റിലുകൾ കാണിക്കുന്നത്. ടോറന്റുകൾ വഴിയും മറ്റും ഡൌൺലോഡ് ചെയ്തെടുക്കുന്ന മൂവികൾക്കൊപ്പം,മൂവി ഫയലിന്റെ അതേ പേരിൽ തന്നെ .SRT എന്ന എക്സ്ടെൻഷനോടു കൂടി ഈ ഫയലും സാധാരണ കണ്ടുവരാറുണ്ട്. ഇനി കൈവശമുള്ള വീഡിയോയുടെ സബ്ടൈറ്റിൽ ഫയൽ ഇല്ലെന്നിരിക്കട്ടേ അതിനുമുണ്ട് പരിഹാരം. ഓപ്പൺസബ്ടൈറ്റിൽ എന്ന സൈറ്റിൽ നിന്നും ഒട്ടുമിക്ക സിനിമകളുടേയും ഡോക്യുമെന്ററികളുടേയും സബ്ടൈറ്റിലുകൾ സൌജന്യമായി ഡൌൺലോഡ് ചെയ്യാവുന്നതാണ്.

ഓവർലേ പ്രോഗ്രാം- വീഡിയോ പ്ലേ ചെയ്യുന്നതിനൊപ്പം സബ്ടൈറ്റിൽ ഡിസ്പ്ലേ ചെയ്യുവാൻ സഹായിക്കുന്ന പ്രോഗ്രാമാണിത്. ചില മീഡിയാ പ്ലേയിങ്ങ് പ്രോഗ്രാമുകളിൽ തന്നെ ഈ സംവിധാനം ലഭ്യമാണ്.

ഇനി ഓവർലേ രീതിയിൽ സബ്ടൈറ്റിൽ ചെയ്യുന്ന രണ്ട് പ്രോഗ്രാമുകളെ പരിചയപ്പെടാം.

ഡയറക്ട് വിഓബി സബ് (DirectVobSub): - കമ്പ്യൂട്ടറിന്റെ സിസ്റ്റം ട്രേയിൽ നിന്ന് പ്രവർത്തിക്കുന്നതും വളരെ ലളിതവുമായ ചെറിയ ഒരു പ്രോഗ്രാമാണിത്. ഈ രീതിയിൽ സബ്ടൈറ്റിലുകൾ കാണിക്കുന്നതിനായി നമ്മൾ ആകെ ചെയ്യേണ്ടത് പ്രോഗ്രാം ആദ്യം റൺ ചെയ്തതിനുശേഷം കൈവശമുള്ള സബ്ടൈറ്റിൽ ഫയൽ (.srt) വീഡിയോ ഫയലിന്റെ അതേ പേരിൽ തന്നെ വീഡിയോ ഫയൽ കിടക്കുന്ന ഫോൾഡറിൽ കോപ്പി ചെയ്തു വെയ്ക്കുക എന്നതു മാത്രമാണ്. ഇനി ഏതെങ്കിലും വീഡിയൊ പ്ലേയിങ്ങ് സോഫ്റ്റ്‌വെയർ പ്രൊഗ്രാം ഉപയോഗിച്ച് വീഡിയോ പ്ലേ ചെയ്യുമ്പോൾ ഡയറക്ട് വിഓബി സബ് തനിയേ സബ്ടൈറ്റിൽ ഫയൽ തിരിച്ചറിഞ്ഞ് റെൻഡർ ചെയ്തുകൊള്ളും. ഏത് വീഡിയോ പ്ലേയർ പ്രോഗ്രാമിനൊപ്പവും പ്രവർത്തിപ്പിക്കാം എന്നതാണ് ഈ രീതിയുടെ പ്രത്യേകത.

KLite Codec Pack പോലെയുള്ള ഇന്നു ലഭ്യമായ എല്ലാ പ്രധാനപ്പെട്ട വീഡിയോ കോഡക്ക് പാക്കുകളിലും (Codec) ഡയറക്ട് വീഡിയോ സബ് ഉൾപ്പെടുത്തിയിട്ടുണ്ട്.

വി.എൽ.സി മീഡിയാ പ്ലേയർ (VLC Media Player) : ഇന്ന് ലഭ്യമായതിൽ‌വെച്ച് ഏറ്റവും നല്ല മീഡിയോ പ്ലേയിങ്ങ് സോഫ്റ്റ്‌വെയറുകളിൽ ഒന്നാണ് വി.എൽ.സി പ്ലേയർ. ഈ പ്ലേയറിന്റെ എടുത്തു പറയേണ്ട പ്രത്യേകതകളിൽ ഒന്നാണ് സബ്ടൈറ്റിൽ ഓവർലേ ചെയ്യുവാനുള്ള അതിന്റെ കഴിവ്. ഒരു വീഡിയോ ഫയൽ പ്ലേ ചെയ്യുമ്പോൾ അതേ ഫോൾഡറ്റിൽ വീഡിയോയുടെ അതേ പേരിൽ തന്നെ സബ്ടൈറ്റിൽ ഫയൽ ഉണ്ടെങ്കിൽ വി.എൽ.സി പ്ലേയർ അതിന്റെ തനിയേ റെൻഡർ ചെയ്തുകൊള്ളും.

ഓപ്പൺസബ്ടൈറ്റിൽ സൈറ്റിൽ നിന്നും ഒരു വീഡിയോയുടെ സബ്ടൈറ്റിൽ ഫയൽ ഡൌൺലോഡ് ചെയ്തു പ്ലേ ചെയ്തതിന്റെ സ്ക്രീൻ ഷോട്ടുകൾ കാണാം









ഇങ്ങനെ ഡൌൺലോഡ് ചെയ്ത zip ഫയൽ extract ചെയ്ത് അതിൽ നിന്നും .srt extension ഉള്ള ഫയൽ എടുത്ത് വീഡിയോ കിടക്കുന്ന ഫോൾഡറിൽ വീഡിയോയുടെ അതേ പേരിൽ ഇട്ടിരിക്കുന്നു.



ഇത്രയുമായാൽ വി.എൽ.സി പ്ലേയറോ മീഡിയാപ്ലേയർ ക്ലാസിക്കോ ഉപയോഗിച്ച് വീഡിയോ പ്ലേ ചെയ്യാവുന്നതാണ്

ആദരാഞ്ജലികൾ...

“കേരളം കണ്ട ഏറ്റവും നല്ല മുഖ്യമന്ത്രിയുടെ” കീഴിൽ ശക്തനായ ആഭ്യന്തരമന്ത്രി...


മുഖ്യമന്ത്രിയെന്ന നിലയിൽ “പ്രത്യക്ഷ വികസനത്തിന്റെ” സാരഥി...

ജനനം മുതൽ മരണം വരെ മാളക്കാരനല്ലാത്ത മാളയുടെ മാണിക്യം...

ഹാസ്യവും പരിഹാസ്യവും വിമർശനവും തുറന്ന ചിരിയിൽ ഒതുക്കുകയും തള്ളുകയും ചെയ്ത സൂത്രശാലി...

തിരിച്ചടികളിലും ഉദ്യോഗസ്ഥരെ വഴിയിൽ ഉപേക്ഷിക്കാത്ത ഭരണാധികാരി...

സ്വരം നന്നായിരിക്കുമ്പോൾ പാട്ട്‌ നിറുത്തണം എന്ന്‌ മനസ്സിലാക്കാത്ത ഒരു രാഷ്ട്രീയക്കാരൻ...

മകനും മകളും കൂടി കരിനിഴലിലായ ഒരച്ചൻ...

അടുക്കള രാഷ്ട്രീയം (സിൽബന്തികൾ) കേരളത്തിൽ വിജയകരമായി നടപ്പിലാക്കിയ ഗ്രുപ്പ്‌ നേതാവ്‌...

ഒരേ സമയം മൂന്ന്‌ പ്രബല സമുദായങ്ങളെ “പ്രീണിപ്പിച്ച്‌” കോൺഗ്രസ്സിലേക്ക്‌ അടുപ്പിച്ച കോൺഗ്രസ്സുകാരൻ...

മുന്നണി രാഷ്ട്രീയത്തിന്റെ അമരക്കാരൻ...

കരുണാകരൻ “നുണ” പറഞ്ഞാലും ജനം വിശ്വസിക്കുമായിരുന്നു... ഇപ്പോഴത്തെ നേതാക്കൾ സത്യം പറഞ്ഞിട്ടും ജനം വിശ്വസിക്കുന്നില്ല... എല്ലാം ചിരിയിലും കണ്ണിറക്കലിലും പൊതിയും...

ശത്രുവിന്റെ ശത്രു മിത്രം... അതായിരുന്നു പോളിസി...

രാഷ്ട്രീയ കളികളുടെ ആശാൻ...

പോരായ്മകൾ എഴുതി അദ്ദേഹത്തെ തോൽപ്പിക്കാൻ സാധ്യമല്ല... *കുറവുകൾ* എന്ന തലക്കെട്ടിൽ ലീഡറെ കുറിച്ചെഴുതി വായിക്കാൻ ജനത്തിന്‌ കൊടുത്താൽ... ഭൂരിഭാഗം പേരും അതാണ്‌ ഒരു നേതാവിന്‌ വേണ്ട ഗുണം എന്ന്‌ തിരുത്തിപറയും...

ആദരാഞ്ജലികൾ... സനീഷ് പുത്തൂരത്തും ആദരാഞ്ജലികൾ അർപ്പിക്കുന്നു...

Tuesday, December 14, 2010

വെബ് ‌ ബ്രൌസറിന്റെ പ്രവർത്തനം

അടിസ്ഥാന കാര്യങ്ങൾ


ഇന്റർനെറ്റിലേക്ക് പ്രവേശിക്കുന്നതിനായി ഉപയോഗിക്കുന്ന
വെബ്‌ ആധാരമാക്കിയുള്ള സോഫ്റ്റ്‌വെയറുകളെയാണ്
വെബ് ബ്രൗസറുകൾ എന്നറീയപ്പെടുന്നത്.
വെബ് ബ്രദ്സര്ഗുകലുടെ സഹായത്താൽ ഇന്റർനെറ്റുമായി
കണക്റ്റ് ചെയ്തിരിക്കുന്ന ഒട്ടുമിക്ക വിവരങ്ങളും പരതുന്നതിനും,
വെബിൽ സൂക്ഷിച്ചിരിക്കുന്ന വീഡിയോകൾ , ആഡിയൊകൾ
മുതലായവ കാണുന്നതിനും കേൾക്കുന്നതിനും സാധിക്കുന്നു.


ഒരു ക്ലയന്റ് -സെർവർ മാതൃകയിലാണു വേൾഡ് വൈഡ് വെബ് പ്രവർത്തിക്കുന്നത്.
വേൾഡ് വൈഡ് വെബിൽ നിന്നും ഒരു ഫയലൊ വെബ് പേജൊ
നമുക്ക് ഉപയോഗിക്കാൻ കഴിയണമെങ്കിൽ ഒരു ക്ലയന്റ്
സോഫ്റ്റ്‌വെയർ അത്യാവശ്യമാണ്. വെബിൽ നിന്നും വിവരങ്ങൾ
പരതുന്നതിനായി ഉപയോഗിക്കുന്ന ഇത്തരം ക്ലയന്റ്
സോഫ്റ്റ്‌വെയറിനെയാണു വെബ്‌ ബ്രൗസർ എന്നത് കൊണ്ട്
ഉദ്ദേശിക്കുന്നത്. വെബിൽ ബ്രൗസ് ചെയ്യുന്ന അവസരത്തിൽ
ക്ലയന്റ് സോഫ്റ്റ്‌വെയർ വെബ്‌സെർവറിലേക്ക് ഒരു റിക്വസ്റ്റ്
അയക്കുകയും തുടർന്ന് വെബ്‌സെർവർ ബ്രൗസറിന്റെ റിക്വസ്റ്റ്
സ്വീകരിച്ചതിനു ശേഷം ബ്രൗസർ ആവശ്യപ്പെട്ട
വിവരങ്ങൾ ബ്രൗസറിലേക്ക് തിരികെ അയക്കുകയും ബ്രൗസർ
ഈ വിവരങ്ങൾ ഡിസ്പ്ലേ ചെയ്യുകയും ചെയ്യുന്നു വെബിൽ നിന്നും
ലഭിക്കുന്ന HTML ഫയലുകളെ വെബ് പേജുകളായി കൺ‌വെർട്ട്
ചെയ്തായിരിക്കും വെബ് ബ്രൗസറുകൾ അവ പ്രദർശിപ്പിക്കുന്നത്.

ചിലയവസരങ്ങളിൽ സെർവറുകൾ നൽകുന്ന പേജുകൾ
പ്രദർശിപ്പിക്കുന്നതിനായി ബ്രൗസറുകൾക്ക് ( ഉദാഹരണത്തിനു
ആഡിയൊ വീഡീയൊ ) സാധിക്കാതെ വരുന്നു. ഇത്തരം
അവസരങ്ങളിൽ മൂന്നമതൊരു സോഫ്‌റ്റ്‌വെയറിന്റെ
സഹായം ബ്രൗസറിനു ആവശ്യമുണ്ടായിരിക്കും. ബ്രൗസറുകൾ
ഇത്തരം ഫയലുകൾ പ്രദർശിപ്പിക്കുന്നതിനായി ഉപയോഗിക്കുന്ന
സോഫ്റ്റ്‌വ്വെയറുകളെയാണു പ്ലഗിനുകൾ എന്നറിയപ്പെടുന്നത്.


ഒരു ബ്രൗസറിൽ വെബ് പേജിന്റെ യു ആർ എൽ നൽകിയതിനു
ശേഷം എന്റർ ബട്ടൺ അമർത്തുമ്പോൾ ബ്രൗസർ ഈ റിക്വസ്റ്റ്
ഏറ്റവും അടുത്തുള്ള ടോപ്പ് ലെവൽ ഡൊമെയിൻ ( റ്റി എൽ ഡി )
സെർവറിലേക്കയക്കുകയും അവിടെ വെച്ച് യു ആർ എല്ലിനെ
കൺ‌വെർട്ട് ചെയ്ത് ഐപി അഡ്രസായി മാറ്റുകയും ചെയ്യുന്നു.
തുടർന്ന് കൺ‌വെർട്ട് ചെയ്ത ഐ പീ അഡ്രസുമായി മാച്ച്
ചെയ്യുന്ന വെബ്‌സെർവറിലേക്ക് ബ്രൗസറിന്റെ റിക്വസ്റ്റ്
അയക്കുകയും ചെയ്യുന്നു. തുടർന്ന് വെബ്‌സെർവർ ബ്രൗസറുമായി
കണക്റ്റ് ചെയ്തിരിക്കുന്ന കമ്പ്യൂട്ടറിലേക്ക് ഒരു ചെറിയ ഫയൽ
അയക്കുകയും കമ്പ്യൂട്ടർ ഈ ഫയൽ സൂക്ഷിച്ച് വെക്കുകയും ചെയ്യുന്നു
ഈ പ്രവർത്തിയെ ക്യാഷിംഗ് എന്നറിയപ്പെടുന്നു. ക്യാഷിംഗ് നടത്തുന്നത്
ഏതു കമ്പ്യൂട്ടറിലേക്കാണു വിവരങ്ങൾ അയക്കുന്നത് എന്നു വെബ്‌സെർവറിനു
മനസ്സിലാക്കുന്നതിനായിട്ടാണ്. ക്യാഷിംഗ് നടത്തുന്നത് മൂലമുണ്ടാകുന്ന
ഒരു ഗുണം ബ്രൗസർ വീണ്ടും അതെ വെബ് സൈറ്റിലേക്ക് റിക്വസ്റ്റ്
അയക്കുകയാണങ്കിൽ വെബ്‌സെർവറിനു എളുപ്പത്തിൽ സിസ്റ്റത്തിനെ
തിരിച്ചറിയുവാനും ഡി എൻ എസ് ക്യാ‍ഷിംഗ് പ്രോസസ് വീണ്ടും ചെയ്യുന്നതു
ഒഴിവാക്കുന്നതിനും സാധിക്കും. ഇതു വഴി മെച്ചപ്പെട്ട വേഗതയിൽ
തുടരെ അതെ വെബ് സൈറ്റിലെ പെജുകൾ സ്വീകരിക്കുവാനും സാധിക്കുന്നു.
എല്ലാ വെബ് പേജുകൾക്കും അനന്യമായ ഒരു അഡ്രസുണ്ടായിരിക്കും.
ഇതിനെ യു ആർ എൽ (യൂണിഫോം റിസോഴ്സ് ലൊക്കേറ്റർ) എന്നു
വിളിക്കുന്നു . യു ആർ എലുകൾ ഒരു വെബ് പേജ്
ഇന്റർനെറ്റിൽ എവിടെയാണു സൂക്ഷിച്ച് വെച്ചിരിക്കുന്നതെന്നു
മനസ്സിലാക്കാനായി ഉപയോഗിക്കുന്നവയാണ്.
ഒരു യു ആർ എല്ലിനു പ്രധാനമായും മൂന്ന് ഭാഗങ്ങളാണുള്ളത്.
പ്രോട്ടോക്കോൾ:// ഡൊമയിൻ/ വഴി (protocol://domain/path)
ഉദാഹരണം
http://tamilmp3world.com/1-list.html

പ്രോട്ടോക്കോളുകൾ: ഏതു പ്രോട്ടോക്കോളാണ് ഒരു പ്രത്യേക വെബ്
പേജ് സ്വീകരിക്കുന്നതിനായി ഉപയോഗിക്കേണ്ടതു എന്നു മനസ്സിലാക്കുന്നതിനായി
ഉപയോഗിക്കുന്നവയാണ്. എച് റ്റി റ്റി പി, എഫ് റ്റി പി എന്നിവ
ഇത്തരം പ്രോട്ടോക്കോളുകൾക്ക് ഉദാഹരണങ്ങളാണ്.

ഡൊമൈയിൻ പേരുകൾ : വെബ് പേജുകൾക്ക് നൽകിയിരിക്കുന്ന
അനന്യമായ (യുണീക്ക്) പേരുകളാണിവ. ഓരൊ വെബ് പേജിന്റെയും
പേരുകൾ മറ്റൊന്നിൽ നിന്നും വ്യത്യസ്തമായിരിക്കും. എല്ലാ
ഡൊമയിനുകൾക്കും ഒരു ഐ പി അഡ്രസുണ്ടായിരിക്കും. ഡൊമയിൻ
നെയിമുകളെ ഐപി അഡ്രസുകളേക്കാൾ എളുപ്പത്തിൽ
ഓർമ്മിച്ചിരിക്കുവാൻ കഴിയുന്നതിനാലാണ് ഓരൊ ഐപി
അഡ്രസുകൾക്കും ഇത്തരത്തിൽ ഒരു പേരു നിശ്ചയിച്ച് നൽകിയിരിക്കുന്നത്.
ഉദാഹരണത്തിനു tamilmp3world.com എന്നു നൽകുമ്പോൾ വേൾഡ് വൈഡ്
വെബിൽ എവിടെയാണ് tamilmp3world എന്ന വെബ് പേജ് സൂക്ഷിച്ച്
വെച്ചിരിക്കുന്നതെന്നു ബ്രൌസർ ടോപ്പ് ലെവൽ ഡൊമയിൻ സെർവറിലേക്ക്
ഒരു റിക്വസ്റ്റ് നൽകുകയും തുടർന്ന് ടോപ്പ് ലെവൽ ഡൊമെയിൻ സെർവറുകൾ
http://tamilmp3world എന്ന വെബ് അഡ്രസുമായി മാച്ച് ചെയ്യുന്ന
ഐപി അഡ്രസായി ഈ പേരിനെ മാറ്റുകയും ഈ ഐപി അഡ്രസ് സ്ഥിതി
ചെയ്യുന്ന വെബ് സെർവറിലേക്ക് ബ്രൌസറിന്റെ റിക്വസ്റ്റ് തിരിച്ച് വിടുകയും
ചെയ്യുന്നു. തുടർന്ന് ബ്രൌസറും വെബ് സെർവറുമായി ഒരു ബന്ധം
സ്ഥാപിക്കുകയും ബ്രൌസർ ആവശ്യപ്പെട്ട വെബ് പേജ് വെബ്
സെർവർ ബ്രൌസറിലേക്ക് നൽകുകയും ചെയ്യുന്നു.

പാത്ത്: സാധാരണ ഒരു കമ്പ്യൂട്ടറിലെ ഫോൾഡറുകളിൽ സ്ഥിതി
ചെയ്യുന്ന ഫയലുകളുടെ വഴി കാണിച്ച് കൊടുക്കുന്നത് പോലെ തന്നെയാണ്
വെബ് സൈറ്റുകളിലും പേജുകൾ കാണിച്ചു കൊടുക്കുന്നത്.
പാത്തിന്റെ സ്ഥാനത്ത് ഫയൽ നെയിമുകൾ കൃത്യമായി നൽകിയിട്ടില്ലെങ്കിൽ
ബ്രൌസർ അതിൽ പൊതുവായി കൊടുത്തിരിക്കുന്ന പേജുകൾ
കണ്ടുപിടിക്കുകയും അതു ബ്രൌസറിൽ കാണിക്കുകയും ചെയ്യുന്നു.
ഉദാഹരണത്തിനു http://tamilmp3world.com/1-list.html എന്നാണു
ബ്രൌസറിൽ നൽകുന്നതെങ്കിൽ ബ്രൌസർ tamilmp3world ഡൊമെയിനിലെ
1-list.html എന്ന ഫോൾഡറിലെ ഉള്ളടക്കം ബ്രൌസറിൽ പ്രദർശിപ്പിക്കുന്നു.
എന്നാൽ http://www.tamilmp3world.com/ എന്നാണ് നൽകിയിരിക്കുന്നതെങ്കിൽ
ബ്രൌസർ കാണിക്കുന്നതു സൈബർ ജാലകം ഡൊമെയിനിന്റെ ഇൻഡക്സ്
പേജിലുള്ള വിവരങ്ങളായിരിക്കും ( http://tamilmp3world.com/1-list.html/index.html)

Sunday, October 31, 2010

പഞ്ചായത്ത്‌ തെരഞ്ഞെടുപ്പിന്റെ തിരുശേഷിപ്പുകള്‍.


എല്‍.ഡി.എഫ്. വിരുദ്ധ ചാനലുകളും, മാധ്യമങ്ങള്‍ ഏതാണ്ട് ഒട്ടുമുക്കാലും, എന്തിനു ചില മത സംഘടനകളുടെ തലപ്പത്തിരിക്കുന്ന പ്രമുഖരും, എല്ലാം ഒത്തു ചേര്‍ന്നുകൊണ്ട് ആര്ത്തുവിളിക്കുകയാണ്, നേതാക്കള്‍ ആക്ക്രോഷിക്കുകയാണ്, അട്ടഹസിക്കുകയാണ്, യു.ഡി.എഫിന്റെ അതി ഗംഭീര വിജയം!! സംസ്ഥാനമൊട്ടാകെ കോണ്‍ഗ്രസ്‌ തരംഗം, കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ വാട്ടര്‍ലൂ !! അങ്ങനെ എന്തെല്ലാം. പ്രവാസ ലോകത്തും ആഹ്ലാടാരവങ്ങള്‍ക്ക് ഒരു കുറവുമില്ല. തിമിര്ത്താഘോഷിക്കുന്നതിനിടയില്‍ നിങ്ങള്‍ ചിന്തിക്കേണ്ട ഒരു കാര്യമുണ്ട്, ഇത്രയൊക്കെ നെഗളിക്കാന്‍ തക്ക വലിയൊരു വിജയമാണോ യു.ഡി.എഫ്. ഇത്തവണ നേടിയത്?
മുന്‍പിലുള്ള കണക്കുകള്‍ നോക്കാതെയാണ്‌ ഈ ആര്‍പ്പുവിളികളും, ആരവങ്ങളും എന്നോര്‍ക്കുന്നത് നന്ന്.കമ്മ്യൂണിസ്റ്റ്‌ മാര്‍ക്സിസ്റ്റ്‌ പാര്‍ടിയെയും , ഇടതു പക്ഷ പ്രസ്ഥാനങ്ങളെയും കരിവാരിത്തേക്കാനും അധിക്ഷേപിക്കാനും വെകിളി പൂണ്ടു നടക്കുന്നവര്‍ ചില പരിശോധനകള്‍ നടത്തുന്നത് നന്നായിരിക്കും.ഭരണ വിരുദ്ധ വികാരമാണെങ്കില്‍ ജനം ഇടതു പക്ഷത്തെ പൂര്‍ണ്ണമായും കൈ വെടിയെണ്ടേ? ഇതിനു മുന്‍പ് നടന്ന കേന്ദ്ര നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ് പരാജയം ഒരു യാടാര്ത്യമായിതതന്നെ അന്ഗീകരിക്കെ, ആ പരാജയം ഉള്‍ക്കൊണ്ട പാര്‍ട്ടിക്ക് ഇന്ന് ഇതത്രയും മുന്നേറാന്‍ കഴിഞ്ഞത് എന്തുകൊണ്ടാണെന്ന് ഊഹിക്കാമല്ലോ? കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിന്റെ കണക്കെടുത്താല്‍ വെറും 39 നിയമസഭാ മന്ധലങ്ങളില്‍ ആണ് പാര്‍ട്ടിക്ക് മുന്നിലെത്താനായത്. അത് പ്രസ്ഥാനവും പ്രവര്‍ത്തകരും അന്ഗീകരിച്ച്ചതുമാണ്. പക്ഷെ ഇന്നത്തെ സ്ഥിതിയിലേക്ക് വന്നാല്‍, ഇക്കഴിഞ്ഞ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ 55 നിയമ സഭാ മന്ധലങ്ങളില്‍ സി.പി.എമ്മും മറ്റു ഇടതു പക്ഷ പ്രസ്ഥാനങ്ങളും മുന്നേറിക്കഴിഞ്ഞു എന്ന് നിസ്സംശയം മനസ്സിലാക്കാന്‍ കഴിയും. കഴിഞ്ഞ ചെറിയൊരു കാലയളവിനുള്ളില്‍ 16 നിയമസഭാ സീറ്റുകളില്‍ കൂടി വെന്നിക്കൊടി പാറിക്കാന്‍ ഇടതു പക്ഷത്തിനു കഴിഞ്ഞിട്ടുണ്ട് എന്നതാണ് ഇതിന്റെ രത്നച്ചുരുക്കം. അപ്പോള്‍ മുന്‍പേ പരാമര്‍ശിച്ച അത്യാഹ്ലാടങ്ങല്‍ക്കൊക്കെ ഇത്ര പ്രാധാന്യം കല്പ്പിക്കെണ്ടാതുണ്ടോ എന്ന് ചോദിച്ചു പോയാല്‍ കുറ്റം കാണേണ്ടതില്ല. ഇടതു പക്ഷത്തിനു ജനമനസ്സുകളില്‍ വരും നാളുകളില്‍ ആര്‍ജ്ജിക്കാന്‍ കഴിയുന്ന പുത്തന്‍ ഊര്‍ജ്ജത്തിന്റെ തിരുശേഷിപ്പുകലാണ് ഈ കണക്കുകളുടെ ബാക്കിപത്രം.
കേരളത്തില്‍ അങ്ങോളമിങ്ങോളം പാര്‍ടി ശക്തി കേന്ദ്രങ്ങളില്‍ വിള്ളല്‍ വീഴ്ത്താന്‍ കഴിഞ്ഞു എന്നാണു കോണ്‍ഗ്രസ്‌ കേന്ദ്രങ്ങളുടെ അവകാശവാദം. മധ്യകേരളത്തിലും മറ്റും നടന്നത് എന്താണെന്ന് ഇപ്പോള്‍ തന്നെ വ്യക്തമാണല്ലോ. ഫലം വന്നതോടെ KCBC വക്താവ് Stephen ആലത്തരയുടെതായി വന്ന പ്രസ്താവനകള്‍ പരിശോധിക്കുമ്പോള്‍ തന്നെ ‍ പലതും മനസിലാകാവുന്നത്തെ ഉള്ളൂ. ഇടയലെഖനങ്ങളിലൂടെയും പ്രസ്താവനകളിലൂടെയും സഭാ വിശ്വാസികളെ പാര്‍ട്ടിയില്‍ നിന്നകറ്റാന്‍ കഴിഞ്ഞുവെന്നു KCBC ക്കും Stephen ഉം ആശ്വസിക്കാം. വരുന്ന നിയമസഭ തെരഞ്ഞെടുപ്പിന്റെ സമയത്തും സഭയുടെ നിലപാടുകള്‍ മാറാതെ നില്ക്കാന്‍ വേണ്ടി ചെന്നിത്തലയും കൂട്ടരും കൂട്ട പ്രാര്‍ഥന തന്നെ നടത്തേണ്ടി വരും. മതം രാഷ്ട്രീയത്തില്‍ ഇടപെടുന്നതിന്റെ തിക്തഫലങ്ങള്‍ മാത്രമേ ഇടതു പക്ഷം ചൂണ്ടിക്കാട്ടിയിട്ടുള്ളൂ. എന്തായാലും അവസാന നിമിഷതിലെങ്കിലും സഭയുടെ ഈ നിലപാട് തെറ്റാണെന്ന് പറയാന്‍ മാര്‍ വര്‍ക്കി വിതയത്തില്‍ തിരുമെനിയെപ്പോലുള്ളവര്‍ തയ്യാറായത് തികച്ചും അഭിമാനകരം തന്നെയാണ്. KCBC യുടെയും മറ്റും ഇടയലേഖനങ്ങളും, അഭിപ്രായ പ്രകടനങ്ങളും മറ്റും ആ വഴിക്ക് പോകുമ്പോള്‍, വലിയൊരളവില്‍ മത ധ്രുവീകരണം ഉണ്ടാകാനെ തരമുള്ളൂ. കേരളം പോലൊരു മതേതര സംസ്ഥാനത്ത് യാതൊരു പ്രകോപനങ്ങളും, ന്യൂനപക്ഷ പീഡനങ്ങളും ഉണ്ടാകാതെ കാത്തു സൂക്ഷിക്കുന്നതിന് ഇപ്പോള്‍ ഭരിക്കുന്ന ഇടതു സര്‍ക്കാരിനു, വിശിഷ്യാ ആഭ്യന്തര വകുപ്പിന് കഴിഞ്ഞിട്ടുണ്ട്. ഇല്ലാത്ത പ്രശ്നങ്ങള്‍ ഊതി വീര്‍പ്പിച്ചു ന്യൂനപക്ഷ ഏകോപനം ലക്ഷ്യമാക്കുകയാണ് ചില ക്രിസ്ത്യന്‍ മുസ്ലിം സംഘടനാ നേതാക്കള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. അവരതില്‍ ഒരളവു വരെ വിജയിക്കുകയും ചെയ്യുന്നുണ്ട്.
പ്രവാചക നിന്ദയുടെ പേരില്‍ തെറ്റുകാരനാക്കപ്പെട്ട പ്രൊ. Joseph ന്റെ കൈ പാദം അറുത്തെടുത്ത, യഥാര്‍ഥ ഇസ്ലാമിന്റെ പ്രതീകങ്ങള്‍ എന്നരിയപ്പെടുന്നവരുടെ വിജയവും നാം ഈ തെരഞ്ഞെടുപ്പില്‍ കണ്ടു. അവരെ വാഴ്ത്താനും സ്തുതി ഗീതങ്ങള്‍ പാടാനും സ്വസമുദായത്തില്‍തന്നെ നിരവധി പേര്‍ ഉള്സാഹിക്കുന്നതും കാണാന്‍ കഴിഞ്ഞു. അന്ത്യ പ്രവാചകന്‍ പഠിപ്പിച്ച ത്യാഗവും ,വിനയവും, സ്നേഹവും, പരസ്പര ബഹുമാനവും, നീതി നിഷ്ഠയും തന്നെയാണോ നിങ്ങള്‍ ഇവിടെ പ്രാവര്തികമാക്കുന്നത്. ഇങ്ങനെയാണോ നിങ്ങള്‍ ഇസ്ലാമിനെ ആദരിക്കുന്നത്? ഈ കാപാലികന്മാരെയാണോ നിങ്ങള്‍ ഇസ്ലാമിന്റെ കാവലാളന്മാരായി കൊണ്ട് നടക്കുന്നത്? ഇവര്‍ക്കെതിരെ, ഇത്തരം തീവ്ര സംഘടനകള്‍ക്കെതിരെ ശക്തമായ ഭാഷയില്‍ പ്രതികരിച്ചതിന് ബഹുമാനപ്പെട്ട മുഖ്യമന്ത്രിയും , പാര്‍ട്ടി സെക്രെടരിയും നിങ്ങടെ കണ്ണില്‍ ഇസ്ലാം വിരുദ്ധരായി മാറി. ഇതിനെ ഏറ്റെടുക്കാനും , അതിനു ഓശാന പാടാനും നമ്മുടെ കോണ്‍ഗ്രസ്‌ നേതാക്കള്‍ ഒട്ടാകെ മുന്നിട്ടിറങ്ങി എന്നതും പകല്‍ പോലെ വ്യക്തമാണ്. ഈ വിധ്വംസക പ്രവര്‍ത്തകര്‍ക്കെതിരെ ഒരു ചെറുവാക്കുരിയാടാന്‍ എന്തേ കോണ്‍ഗ്രസിന്റെ മഹാരഥന്മാര്‍ ആദ്യമൊന്നും തയ്യാറാവാതിരുന്നത്? കമ്മ്യൂണിസ്റ്റ്‌ മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയെ ഇപ്രകാരം ന്യൂനപക്ഷ വിരുദ്ധരാക്കി ചിത്രീകരിക്കാന്‍ പെടാപ്പാടു പെട്ട നമ്മുടെ വലതു സഹ യാത്രികര്‍ക്ക് അല്പം ആശ്വസിക്കാം. മുസിലം ക്രിസ്ത്യന്‍ വോട്ടു ബാങ്ക് നോക്കിയത് കൊണ്ടല്ലേ അന്ന് നിങ്ങള്‍ ഇതിനൊക്കെ എതിരെ പ്രതികരിക്കാതിരുന്നത്? പക്ഷെ എല്ലാത്തരം വര്‍ഗീയതയെയും കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി എന്നും എതിര്ത്തിട്ടെ ഉള്ളൂ.
ഇടതു പക്ഷത്തിനെതിരായി മുസിലം ക്രിസ്ത്യന്‍ സംഘടനകളെ കളത്തില്‍ ഇറക്കാനും അതുവഴി വലിയൊരളവില്‍ ന്യൂനപക്ഷ ധ്രുവീകരണം സാധ്യമാക്കാനും ഇക്കൂട്ടര്‍ക്ക് കഴിഞ്ഞപ്പോള്‍ സ്വാഭാവികമായും ഭൂരിപക്ഷ സമുദായ നിഷ്പക്ഷ വോട്ടുകളും എകോപിക്കപ്പെട്ടു. അത് BJP ക്കും ചെറിയൊരു അളവ് വരെ നെട്ടമുണ്ടാക്കിക്കൊടുത്തു. മറ്റൊരു കാര്യം വിസ്മരിക്കരുത്, BJP മുന്നിലെത്തിയിടത്തെല്ലാം UDF വളരെ ഏറെ പിന്നിലാണ് എന്നത് വാസ്തവം മാത്രമാണ്. തിരുവനന്തപുരം നഗരസഭയിലെ മാത്രം സ്ഥിതി മാത്രം എടുത്തു പരിശോധിച്ചാല്‍ ഇത് കൂടുതല്‍ വ്യക്തമാകും. ഒരു ചെറിയ ഉദാഹരണം, പോന്നുമംഗലം വാര്‍ഡില്‍ ‍ BJP സ്ഥാനാര്‍ഥി M R ഗോപന് 2096 വോട്ടും തൊട്ടടുത്ത എതിര്‍ സ്ഥാനാര്‍ഥി CPM ലെ R പ്രദീപ്‌ കുമാറിന് 1706 വോട്ടും കിട്ടിയപ്പോള്‍ UDF ന്റെ ഔദ്യോഗിക സ്ഥാനാര്‍ഥി O S . ഗിരീഷ്‌ നേടിയത് കേവലം 268 വോട്ടുകള്‍ മാത്രമാണ്. ഇത്രയും പച്ചയായ ഒരു UDF - BJP ബാന്ധവം വേറെ കാണാനാകുമോ എന്ന് സംശയമാണ്. BJP കോണ്‍ഗ്രസ്‌ മുന്നണിയെ ഭൂരിപക്ഷം പ്രദേശങ്ങളിലും കയ്യയച്ചു സഹായിച്ചപ്പോള്‍ ചില കേന്ദ്രങ്ങളില്‍ പ്രത്യുപകാരത്തിന് UDF ഉം മറന്നില്ല.
ഇങ്ങനെ നാനാവിധ കേന്ദ്രങ്ങളിലും ഇത്തരം അവിശുദ്ധ കൂട്ടുകെട്ടുകളിലൂടെയും, മത മേലധ്യക്ഷന്മാരെ കൂട്ടുപിടിച്ചും , ഭൂരിപക്ഷ ന്യൂന പക്ഷ പ്രീണനങ്ങളിലൂടെ നേടിയെടുത്ത ഈ വിജയം താല്‍ക്കാലികം മാത്രമാണെന്ന തിരിച്ചറിവ് ഏവര്‍ക്കും ബോധ്യമാകുന്ന ഒരു കാലം വിദൂരമല്ല. മാര്‍ വര്‍ക്കി വിതയത്തില്‍ തിരുമേനിയെ പോലുള്ളവരും, കാന്തപുരം അബൂബക്കര്‍ മുസലിയാരെ പോലുള്ളവരും ഈ വൈകിയ വേളയിലാണെങ്കിലും നടത്തിയ സത്യസന്ധമായ പരാമര്‍ശങ്ങള്‍ തികച്ചും സ്വാഗതാര്‍ഹാമാണ് എന്ന് നിസ്സംശയം പറയാം. വരും നാളുകളില്‍ ഇത്തരം വിവേകപരമായ പ്രസ്താവനകള്‍ പലരില്‍ നിന്നും പ്രതീക്ഷിക്കാം എന്നതും ഒരു യാഥാര്ധ്യമായി അവശേഷിക്കുന്നു. UDF നേടിയ ഈ വിജയത്തിന് പകിട്ട് കുറവാണെന്നും,വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാന്‍ ഇടതു പ്രസ്ഥാനങ്ങള്‍ തെറ്റ് തിരുത്ത്തിക്കൊണ്ടുമുന്നോട്ടു പോകുമെന്നുമുള്ള ദൃഡ വിശ്വാസം ഓരോ പ്രവര്‍ത്തകനും ശപഥം ചെയ്യേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്ന് മാത്രം ഇവിടെ കുറിക്കുന്നു.

Monday, October 25, 2010

അയ്യപ്പന്‍ അവസാനം കോറിയിട്ട വരികള്‍ -പല്ല്

പല്ല്



അമ്പ്‌ ഏതു നിമിഷത്തിലും മുതുകില്‍ തറയ്‌ക്കാം
പ്രാണനും കൊണ്ട്‌ ഓടുകയാണ്‌
വേടന്റെ ക്രൂരത കഴിഞ്ഞു
റാന്തല്‍ വിളക്കിനു ചുറ്റും എന്റെ രുചിയോര്‍ത്ത്‌
അഞ്ചെട്ടുപേര്‍ കൊതിയോടെ
ഒരു മരവും മറ തന്നില്ല
ഒരു പാറയുടെ വാതില്‍ തുറന്ന്‌
ഈ ഗര്‍ജ്ജനം സ്വീകരിച്ചു
അവന്റെ വായ്‌ക്ക്‌ ഞാനിരയായി.

<><><><><><> <><><><><><> <><><><><><> <><><><><><> <><><><><><>

എന്റെ ശവപ്പെട്ടി

എന്റെ ശവപ്പെട്ടി ചുമക്കുന്നവരോട്
ഒസ്യത്തില്‍ ഇല്ലാത്ത ഒരു രഹസ്യം പറയാനുണ്ട്.
എന്റെ ഹൃദയത്തിന്റെ സ്ഥാനത്തു ഒരു പൂവുണ്ടായിരിക്കും..
ജിജ്ഞാസയുടെ ദിവസങ്ങളില്‍ ഭ്രമത്തിന്റെ ആത്മതത്വം പറഞ്ഞു തന്നവളുടെ ഉപഹാരം..
മണ്ണ് മൂടുന്നതിനു മുന്‍പ് ഹൃദയത്തില്‍ നിന്ന് ആ പൂവ് പറിക്കണം.
ദളങ്ങള്‍ കൊണ്ട് മുഖം മൂടണം..
രേഖകള്‍ മാഞ്ഞ കൈ വേള്ളയിലും ഒരു ദലം..
പൂവിലൂടെ എനിക്ക് തിരിച്ചു പോകണം..
പൂവിലൂടെ എനിക്ക് തിരിച്ചു പോകണം..
മരണത്തിന്റെ തൊട്ടു മുന്‍പുള്ള നിമിഷം ഈ സത്യം പറയാന്‍ സമയമില്ലായിരിക്കാം .
ഒഴിച്ച് തന്ന തണുത്ത വെള്ളത്തിലൂടെ അത് മൃതിയിലേക്കു ഒലിച്ചു പോകും .
ഇല്ലെങ്കില്‍ ഈ ശവപ്പെട്ടി മൂടാതെ പോകും ..
ഇല്ലെങ്കില്‍ ഈ ശവപ്പെട്ടി മൂടാതെ പോകും ..
ഇനിയെന്റെ ചങ്ങാതികള്‍ മരിച്ചവരാണെങ്കില്‍...




--------------എ അയ്യപ്പന്‍

Sunday, October 17, 2010

MG University B.Tech Degree Examination Time-Table Nov/Dec 2010

Hai friends,

You can see the examination schedule for B.Tech Degree Examination Nov/Dec 2010 on the link below.



Wish you all the best for the exams...

My favourite song "Thaye Yashoda" Lyrics...

Aaa..aaa....Na..nana..Naa...
Na...nAaa...naaaa...Na.....na nana naa na..na re.. na na na na..ra na na.. aa...

Sa sa sa ri ri sassa sa sa ri ri
Sa sa sa ni sa ri sa ni sa ri sa ni sa ri sa ni ni sa da da
Da da ri ri ri ri ri ri ri niri niri ga ri
Ni ga ri ni ni ni da ni da ma ma da ma gari ri Aaa Aaa....

Thaye Yashoda udan Ayarkulattu ditta
Thaye Yashoda udan Ayarkulattuditta
Mayan Gopalakrisnan Seyyum Jalattai Keladi
Thaye Yashoda udan Ayarkulattu ditta
Mayan Gopalakrisnan Seyyum Jalattai Keladi
Thaye Yashoda .....

{Chorus}
Oo Yashoda the son of your's, There is none like him in the universe
Oo Yashoda the son of your's, There is none like him in the universe

Yashoda the son of yours, There is no one like him in the universe

Tha nam tha.. tha nam tha.. thana nana
tha nam tha tha nam tha tana nana..
tanam tha tha nam tha na na na na na na Aa......

Dhim tha na na Dhira nana Nana..
Dhim tha na na Dhira nana dhirana..
taana nana na.. taana nana na..
taana nana naa na..

Sa sa ri sa ri sa.. sassa ri sa ga..
pa da ma da ni sa.. ni ga ri ri sa ga..
ni sa ri sa ri sa.. sa sa ni..
ni ni ni ni sa ri sa ni sa ri sa ni da
da da da ni ni ni.. da da da ri ri ri...da da daa.. ga.. gari niri ga ri
gaga riri..nini dada.. gaga riri..
niri sa.. niri ni.. niri da..
niri sassa sa.. ni sa ri sa..
ni sani sani sani sani nini sa nini sa nini sa
da ma da ni ni ni ni.. da da ni ni ni ni.. da da ri ri ri ri
sa da ri sa ri sa..ni ni sa ni da ni
da da ni da ma da.. ma da ma da ni sa..
ga ri sa.. ri sa ni..ri sa ni.. sa ni da..
ga ri sa ni da ni sa ni da pa da ni da pa ma
pa da ni da pa..ma pa da pa ma da pa ma ga ri sa sa
sa sa sa ri ri ri ga ga ga ma ma ma
pa da pa ma ga ga ga ma ma ma da da da ni ni ni sa
sa ri sa ri ga ma pa ma ga ma ga ma pa da ni da pa da pa da ni sa ri sa
ri sa ni ni da ma ga ri ri ri ga ri ga ma ga ma da ma da ni ri da ma
ri ga ma ga ma da ma da ni da ni ri ma da ri ri
ma da ni da ni ri ri ri ga ri ga ma pa ma ga ma pa...aa...aaa...na..
Thaye Yashoda..yashodaa..yashodaa...

Sunday, September 26, 2010


As a Cybercratz official, it's my pleasure and pride to announce "FORGE",The web contest 2o10.
It's a web designer's arena, where what does matter is your creativity...
Have a nice contest, all the best...
Thanks for your time...

ഓര്‍ക്കുട്ട്‌ അടയാളങ്ങളുടെ ലോകം

രോ കമ്മ്യൂണിറ്റി തുടങ്ങുമ്പോഴും, ഓര്‍ക്കുട്ടിന്റെ ഉടമസ്ഥരായ ഗൂഗിളിന്‌ കാശുണ്ടാക്കാന്‍ ഒരു പഴുതുകൂടി തുറന്നുകിട്ടുന്ന കാര്യം മിക്കവര്‍ക്കും അറിയില്ല. ഓര്‍ക്കുട്ടിലെ ഒരാളുടെയും പേജില്‍ 'സ്പോണ്‍സേഡ്‌ ലിങ്ക്സ്‌ ' എന്ന പേരില്‍ പരസ്യം കാണാറില്ല. പക്ഷേ, കമ്മ്യൂണിറ്റി പേജില്‍ ഉണ്ട്‌. കമ്മ്യൂണിറ്റി പേജുകള്‍ വഴിയാണ്‌ ഗൂഗിള്‍ ഓര്‍ക്കുട്ടില്‍ നിന്ന്‌ പണമുണ്ടാക്കുന്നത്‌.

എന്തുകൊണ്ട്‌ ഓര്‍ക്കുട്ട്‌ എന്ന കമ്മ്യൂണിറ്റി നെറ്റ്‌വര്‍ക്ക്‌ ഇത്രയേറെ പ്രിയങ്കരമാകുന്നു. നെറ്റിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായി ഓര്‍ക്കുട്ട്‌ മാറുന്നതിന്‌ പിന്നിലെ രഹസ്യമെന്താണ്‌. ഒരു പക്ഷേ, ഇ-മെയിലിനു ശേഷം നെറ്റില്‍ ഇത്രമാത്രം സ്വീകരിക്കപ്പെട്ട സര്‍വീസുകള്‍ കുറവായിരിക്കും. പഴയ സുഹൃത്തുക്കളെ കണ്ടുപിടിക്കാം എന്നൊക്കെ പലരും പറയാറുണ്ട്‌; ഓര്‍ക്കുട്ടിന്റെ പ്രത്യേകതയായി. അത്‌ ശരിയുമാണ്‌. പക്ഷേ, അതുമാത്രമല്ല ഓര്‍ക്കുട്ടിന്റെ വിജയത്തിന്‌ കാരണം. ഒരാളെ ഒറ്റയടിക്ക്‌ പ്രശസ്തനാക്കുന്നു ഓര്‍ക്കുട്ട്‌. 50 സുഹൃത്തുക്കളെ ഒരാള്‍ക്ക്‌ നേടാന്‍ കഴിഞ്ഞാല്‍, അത്രയും പേര്‍ക്കിടയില്‍ തന്റെ സാന്നിധ്യം ഉറപ്പാക്കാം. സുഹൃത്തുക്കളൊക്കെ തന്റെയൊപ്പമുണ്ടെന്ന്‌ ഒരു തോന്നലും മനസിലുദിക്കും.

പക്ഷേ, ഇതിനും അപ്പുറത്ത്‌ ചില കാര്യങ്ങള്‍ ഉണ്ടെന്നു തോന്നുന്നു. അടയാളങ്ങളിലൂടെയാണ്‌ ഒരാള്‍ തന്റെ സാന്നിധ്യം ഉറപ്പാക്കുന്നത്‌. അതുകൊണ്ടാണ്‌ നിങ്ങളുടെ വീട്ടിലെ സ്വീകരണ മുറി പോലെ അയല്‍ക്കാരന്റെ സ്വീകരണമുറി കാണപ്പെടാത്തത്‌. നിങ്ങളുടെ മുറി അലങ്കരിക്കുന്ന ചിത്രങ്ങള്‍ നിങ്ങള്‍ക്കിഷ്ടപ്പെട്ടവയായിരിക്കും. നിങ്ങളുടെ പേരായിരിക്കും അവിടെ വാതിലിന്‌ മുന്നിലുണ്ടാവുക. എന്നുവെച്ചാല്‍ നിങ്ങളെ സംബന്ധിച്ച ഒരു അടയാളസങ്കേതമാണ്‌ നിങ്ങളുടെ പാര്‍പ്പിടം. നമ്മള്‍ ചെല്ലുന്നിടത്തൊക്കെ ഇത്തരം ഒരു അടയാളപ്പെടുത്തല്‍ സ്വാഭാവികം മാത്രം.

ഒരാള്‍ക്ക്‌ തന്റെ അടയാളസങ്കേതം ഒരു പത്യേക സുരക്ഷിതത്വം നല്‍കുന്നു, ആശ്വാസം നല്‍കുന്നു, സന്തോഷം നല്‍കുന്നു. ആ അടയാളങ്ങള്‍ മറ്റുള്ളവര്‍ മനസിലാക്കണമെന്നും മിക്കവരും ആഗ്രഹിക്കുന്നു.മനുഷ്യന്‍ ഉള്‍പ്പെടെ എല്ലാ ജീവികളുടെയും ആദിമജൈവചോദനയില്‍ ഈ അടയാളപ്പെടുത്തലിന്റെ പ്രേരണ അടങ്ങിയിട്ടുണ്ടെന്ന്‌ ഡെസ്മെണ്ട്‌ മൊറിസ്‌ 'ഹുമണ്‍ സൂ' എന്ന തന്റെ പ്രശസ്ത ഗ്രന്ഥത്തില്‍ ചൂണ്ടിക്കാട്ടുന്നു. നടന്നു പോകുന്നതിനിടെ നായ വേലിക്കല്ല്‌ കണ്ടാല്‍ കാലു പൊന്തിച്ച്‌ മൂത്രമൊഴിക്കുന്നത്‌ ഈ ചോദനയുടെ ഏറ്റവും നല്ല ഉദാഹരണമാണെന്ന്‌ അദ്ദേഹം പറയുന്നു. ആ ജീവി തന്റേതായ ഒരു അടയാളം അവിടെ സ്ഥാപിക്കുകയാണ്‌. സ്വന്തം ഫോട്ടോ എടുത്ത്‌ വേലിക്കല്ലില്‍ തൂക്കാന്‍ നായയ്ക്കാവില്ലല്ലോ.

ഈ ചോദന ഏറ്റവും നന്നായി പ്രകടിപ്പിക്കാന്‍ മനുഷ്യന്‌ അവസരം തരുന്നു ഓര്‍ക്കുട്ട്‌. നിങ്ങളുടെ ഇഷ്ടങ്ങള്‍, ഇഷ്ടചിത്രങ്ങള്‍, ഇഷ്ടചങ്ങാതികള്‍, ഇഷ്ടവാക്യങ്ങള്‍,... എല്ലാം അവിടെ അടയാളപ്പെടുത്താം. മറ്റുള്ളവര്‍ക്കു മുന്നില്‍. അടയാളങ്ങളുടെ ഒരു വിര്‍ച്വല്‍ലോകം.. ഒരു സുരക്ഷിത സങ്കേതം. ഓര്‍ക്കുട്ടിന്റെ ഉപജ്ഞേതാവ്‌ തുര്‍ക്കിക്കാരനായ ഓര്‍ക്കുട്‌ ബുയുക്കൊക്ടേന്‍ ആണ്‌. അദ്ദേഹം ഇതൊക്കെ ആലോചിച്ചാണോ ഓര്‍ക്കുട്‌ രൂപപ്പെടുത്തിയതെന്നറിയില്ല.

Saturday, September 11, 2010

റംസാന്‍ നിലാവ്

സമര്‍പ്പണം: എന്‍റെ എല്ലാ പ്രവാസി സുഹൃത്തുക്കള്‍ക്കും
നെഞ്ചിന്‍ പിറ തന്‍ പുണ്യം പൂത്ത രാവിതില്‍
തിരി പോലെന്‍ ഖല്ബ് നിറയും രംസാനിന്‍ പുണ്യം
ശവ്വാലിന്‍ വരവറിയിച്ചു വന്നോരമ്പിളിയെ
തുടിക്കും നെഞ്ചുമായി ഞാന്‍ ഇവിടെ
കണ്ണിനിമ നീളെ നനവുമായ് കാത്തിരിപ്പൂ
പടിഞ്ഞാറ് നിധി തേടിപ്പോയോരെന്‍ തോഴനെ
മൂവന്തി തന്‍ ചോകപ്പു നിറമുല്ലോനെ
ഇനിയവനുടെ പദചലനം ഒരു സുഖ ശ്രുതിയാ-
യെന്‍ നെഞ്ചില്‍ തിര തല്ലാന്‍ തുടങ്ങവേ
ഇന്നീ പൂമ്പിറ കാണാന്‍ പോരൂ തിരകളെ
എന്‍ കനവു നിറച്ചൊരീ നിലാവത്ത്
ഇനിയിവിടെ റംസാന്‍ നിലാവ് തോല്കുന്ന
പുഞ്ചിരി വഴി നീളെ തൂകാം ഞാന്‍
പോരു നീയെന്‍ പ്രിയനുടെ ചിരിയല-
കലുള്ളിലോതുക്കി തീരാതെ നീന്തും
നിലാവിലെ പൊന്‍തിരികളെ ...



It is incomplete, unedited version...
Not added in full since words are not correctly transliterated...

Friday, September 10, 2010

ഉബുണ്ടു-ബൂട്ട് മെനു എഡിറ്റ്


ഈ ഭാഗത്തിൽ എങ്ങനെയാണ് ബൂട്ട് മെനു എഡിറ്റ് ചെയ്യുന്നത് എന്നാണ് മനസ്സിലാക്കാൻ പോകുന്നത്. ഉബുണ്ടു എങ്ങനെ ഇൻസ്റ്റാൾ ചെയ്യാം എന്നുള്ളത് ഇവിടെ നോക്കി മനസ്സിലാക്കാം. ഡ്യുവല്‍ ബൂട്ടായ് ഇന്സ്റ്റാള്‍ ചെയ്തു കഴിഞ്ഞ് റീബൂട്ട് ചെയ്ത് വരുന്ന സ്ക്രീന്‍ നോക്കുക.അഞ്ച് ഓപ്ഷനുകളായാണ് ഈ സ്ക്രീന്‍ വരുന്നത് . ഉബുണ്ടു നോര്‍മല്‍ ബൂട്ട്, റിക്കവറി മോഡ് ,രണ്ട് മെമ്മറി ടെസ്റ്റ് പിന്നെ അവസാനമായി മൈക്രോസോഫ്റ്റ് ഓപ്പറേറ്റിങ് സിസ്റ്റം . ഡീഫോള്ട്ട് ടൈം ഔട്ട് 10 സെക്കന്റ് കഴിഞ്ഞാല്‍ ഓട്ടോമാറ്റിക്കായി ഉബുണ്ടു ബൂട്ട് ചെയ്യുന്നതായിരിക്കും. വീട്ടില്‍ ഇതുമായി പരിചയമില്ലാത്ത കുട്ടികളും മറ്റും സിസ്റ്റം ഓണ്‍ ചെയ്യുന്ന പക്ഷം ഈ സെറ്റിങുകള്‍ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കാന്‍ സാദ്ധ്യതയുണ്ട്. അതിനാല്‍ ബൂട്ട് ഓപ്ഷന്‍സ് നമുക്ക് സൗകര്യപ്രദമായ രീതിയില്‍ എഡിറ്റ് ചെയ്യുക എങ്ങിനെ എന്ന് നോക്കാം.

ബൂട്ട് ലോഡര്‍ ഓപ്ഷനുകള്‍ എഴുതപ്പെട്ടിരിക്കുന്നത് grub.conf എന്ന ഫയലിലാണ് . ഇത് എഡിറ്റ് ചെയ്യുകയാണ് ഇതിനായ് നാം ചെയ്യേണ്ടത്
ഇതിനായ് ടെര്‍മിനല്‍ വിന്ഡോ‌ എടുക്കുക.
സിസ്റ്റം -> അഡ്മിനിസ്ട്രേഷന്‍ -> സ്റ്റാര്‍ട്ടപ്പ് മാനേജര്‍ എടുക്കുക, റൂട്ട് പാസ്വേഡ് ചോദിക്കുന്നപക്ഷം അത് കൊടുക്കുക. സ്റ്റാര്‍ട്ടപ്പ് മാനേജര്‍ അവിടെ കാണാനില്ലങ്കില്‍ അത് ഇന്സ്റ്റാള്‍ ചെയ്യേണ്ടി വരും. ഇതിനായി നെറ്റ് കണക്റ്റ് ചെയ്ത് ടെര്‍മിനല്‍ വിന്‍ഡോ‌ എടുക്കുക.

ആപ്ലിക്കേഷന്‍സ് -> അക്സസറീസ് -> ടെര്‍മിനല്‍ .

ടെര്‍മിനലില്‍ sudo apt-get install startup manager എന്ന് ടൈപ്പ് ചെയ്ത് എന്റര്‍ ചെയ്യുക. ആവശ്യമായ പാക്കേജുകള്‍ സിസ്റ്റം തന്നെ ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യുന്നതായിരിക്കും.

സ്റ്റാര്‍ട്ടപ്പ് മാനേജര്‍. ഇതില്‍ ടൈം ഔട്ട് ഇന്‍ സെക്കന്റ്സ്, ഡീഫോള്‍ട്ട് ഓപ്പറേറ്റുങ് സിസ്റ്റം എന്നിവ സൗകര്യാനുസരണം സെലക്റ്റ് ചെയ്യാം.

സ്റ്റാര്‍ട്ടപ്പ് മാനേജര്‍ ഇല്ലാത്തപക്ഷം നേരിട്ട് ബൂട്ട് കോഫിഗറേഷന്‍ ഫയല്‍ എഡിറ്റ് ചെയ്യാവുന്നതാണ് .വളരെ ശ്രദ്ധ വേണ്ട ഈ സംഗതി പരിചയമില്ലാത്തവര്‍ ചെയ്ത് എറര്‍ വന്നാല്‍ ബൂട്ടാവുകയില്ല എന്നതിനാല്‍ ആലോചിച്ച് മാത്രം ചെയ്യുക.ശ്രദ്ധയോടെ ചെയ്യുന്നപക്ഷം ഓ എസ് ഡിപ്ലേ ചെയ്യുന്ന ടെക്സ്റ്റുകള്‍ അടക്കം സൗകര്യാര്‍ത്ഥം മാറ്റാവുന്നതാണ്.

ടെര്‍മിനലില്‍ sudo gedit എന്ന് ടൈപ്പ് ചെയ്യുക, റൂട്ട് പാസ്വേഡ് കൊടുക്കുക, ജി എഡിറ്റ് വിന്ഡോ‌ റൂട്ട് പ്രിവിലേജസോടെ തുറക്കുന്നതാ‌ണ്.

ജി എഡിറ്റ് വിന്ഡോയില്‍ കാണുന്ന ഓപ്പണ്‍ ബട്ടണില്‍ ക്ലിക്ക് ചെയ്യുക, File system -> boot -> grub -> grub.conf ഫയല്‍ സെലക്റ്റ് ചെയ്ത് ഓപ്പണ്‍ ചെയ്യുക. താഴെക്കാണുന്നതാണ് ആ ഫയലില്‍ ഉണ്ടാവുക.

#
# DO NOT EDIT THIS FILE
#
# It is automatically generated by /usr/sbin/grub-mkconfig using templates
# from /etc/grub.d and settings from /etc/default/grub
#

### BEGIN /etc/grub.d/00_header ###
if [ -s $prefix/grubenv ]; then
load_env
fi
set default="0"
if [ ${prev_saved_entry} ]; then
set saved_entry=${prev_saved_entry}
save_env saved_entry
set prev_saved_entry=
save_env prev_saved_entry
set boot_once=true
fi

function savedefault {
if [ -z ${boot_once} ]; then
saved_entry=${chosen}
save_env saved_entry
fi
}

function recordfail {
set recordfail=1
if [ -n ${have_grubenv} ]; then if [ -z ${boot_once} ]; then save_env recordfail; fi; fi
}
insmod ext2
set root='(hd0,6)'
search --no-floppy --fs-uuid --set c985790e-6d6e-4373-ab76-a50c6314f099
if loadfont /usr/share/grub/unicode.pf2 ; then
set gfxmode=640x480
insmod gfxterm
insmod vbe
if terminal_output gfxterm ; then true ; else
# For backward compatibility with versions of terminal.mod that don't
# understand terminal_output
terminal gfxterm
fi
fi
insmod ext2
set root='(hd0,6)'
search --no-floppy --fs-uuid --set c985790e-6d6e-4373-ab76-a50c6314f099
set locale_dir=($root)/boot/grub/locale
set lang=en
insmod gettext
if [ ${recordfail} = 1 ]; then
set timeout=-1
else
set timeout=5
fi
### END /etc/grub.d/00_header ###

### BEGIN /etc/grub.d/05_debian_theme ###
set menu_color_normal=white/black
set menu_color_highlight=black/light-gray
### END /etc/grub.d/05_debian_theme ###

### BEGIN /etc/grub.d/10_linux ###
menuentry 'Ubuntu, with Linux 2.6.32-21-generic' --class ubuntu --class gnu-linux --class gnu --class os {
recordfail
insmod ext2
set root='(hd0,6)'
search --no-floppy --fs-uuid --set c985790e-6d6e-4373-ab76-a50c6314f099
linux /boot/vmlinuz-2.6.32-21-generic root=UUID=c985790e-6d6e-4373-ab76-a50c6314f099 ro quiet i8042.noloop
initrd /boot/initrd.img-2.6.32-21-generic
}
menuentry 'Ubuntu, with Linux 2.6.32-21-generic (recovery mode)' --class ubuntu --class gnu-linux --class gnu --class os {
recordfail
insmod ext2
set root='(hd0,6)'
search --no-floppy --fs-uuid --set c985790e-6d6e-4373-ab76-a50c6314f099
echo 'Loading Linux 2.6.32-21-generic ...'
linux /boot/vmlinuz-2.6.32-21-generic root=UUID=c985790e-6d6e-4373-ab76-a50c6314f099 ro single
echo 'Loading initial ramdisk ...'
initrd /boot/initrd.img-2.6.32-21-generic
}
### END /etc/grub.d/10_linux ###

### BEGIN /etc/grub.d/20_memtest86+ ###
menuentry "Memory test (memtest86+)" {
insmod ext2
set root='(hd0,6)'
search --no-floppy --fs-uuid --set c985790e-6d6e-4373-ab76-a50c6314f099
linux16 /boot/memtest86+.bin
}
menuentry "Memory test (memtest86+, serial console 115200)" {
insmod ext2
set root='(hd0,6)'
search --no-floppy --fs-uuid --set c985790e-6d6e-4373-ab76-a50c6314f099
linux16 /boot/memtest86+.bin console=ttyS0,115200n8
}
### END /etc/grub.d/20_memtest86+ ###

### BEGIN /etc/grub.d/30_os-prober ###
menuentry "Microsoft Windows 2000 Server (on /dev/sda1)" {
insmod ntfs
set root='(hd0,1)'
search --no-floppy --fs-uuid --set f4642be6642ba9f6
drivemap -s (hd0) ${root}
chainloader +1
}
### END /etc/grub.d/30_os-prober ###

### BEGIN /etc/grub.d/40_custom ###
# This file provides an easy way to add custom menu entries. Simply type the
# menu entries you want to add after this comment. Be careful not to change
# the 'exec tail' line above.
### END /etc/grub.d/40_custom ###

മേലെ കൊടുത്ത ഗ്രബ് കോണ്‍ഫിഗറേഷന്‍ ഫയലില്‍ പ്രധാനമായും മൂന്ന് എഡിറ്റിങാണ് ഞാന്‍ ചെയ്തിരിക്കുന്നത്

1)നീലക്കളറില്‍ കൊടുത്തിരിക്കുന്നത് നോക്കുക , സെറ്റ് ഡീഫാള്‍ട്ട് = 0 എന്നത് 2 എന്നാക്കി. മെനുവില്‍ മൂന്നാമത്തെ ഓപ്ഷന്‍ ഓട്ടൊമാറ്റിക്കായ് ലോഡ് ചെയ്യാനാണിത് . എന്റെ കമ്പ്യൂട്ടറില്‍ ഇത് വിന്ഡോസ് ഓപ്പറേറ്റിങ് സിസ്റ്റമാണിത് .
2) സെറ്റ് ടൈ ഔട്ട് =5 എന്നത് 30 എന്നാക്കി . മെനു 30 സെക്കന്റ് വെയിറ്റ് ചെയ്യാനാണിത് .
3) ചുവന്ന നിറത്തില്‍ കൊടുത്തിരിക്കുന്ന ഭാഗം ഡിലീറ്റ് ചെയ്തു കളയാനുള്ളതാണ്, മെമ്മറി ടെസ്റ്റിന്റെ മെനു ആണത് , അങ്ങിനെ മെനുവില്‍ വിന്‍ഡോസ് മൂന്നാമത്തെ ഓപ്ഷനായി വരുന്നു

ഇനി സേവ് ചെയ്യുക, റീ ബൂട്ട് ചെയ്തു വരുമ്പൊള്‍ താഴെ കാണുമ്പോലെ കസ്റ്റമൈസ് ചെയ്ത് മെനുവായിരിക്കും ലഭിക്കുക.

ബ്ലോഗ് സന്ദര്‍ശകരെ സ്വീകരിക്കാം പുഞ്ചിരിയൊടെ!

സൗന്ദര്യ പിണക്കത്തെ തുടര്‍ന്ന് കേട്ടിയവളോട് കൊട്ടകൈല് കൊണ്ടു അടിവാങ്ങിച്ചു മുഖം വീര്‍പ്പിച്ചിരിക്കുമ്പോള്‍ വീട്ടിലേക്ക് കടന്നു വന്ന അതിഥികളെ വേണ്ട വിധം സല്കരിക്കാന്‍ കഴിയാതെ വിഷമിച്ചു കഴിയുന്ന മഹാനായ ഒരു ബ്ലോഗ്ഗര്‍ ആണോ താങ്കല്‍...? വിഷമിക്കേണ്ട... ബ്ലോഗ് അഥിതികളെ സ്വീകരിക്കാം നിറ പുഞ്ചിരിയൊടെ...


നിങ്ങളുടെ ബ്ലോഗ് സന്ദര്‍ശകര്‍ വായന തുടരുമ്പോള്‍ ഒരു പുഞ്ചിരി സമ്മാനിക്കണം എന്നുണ്ടോ .... അതെല്ലെങ്കില്‍ നിങ്ങളുടെ പോന്നോമാനയുടെ പിറന്നാള്‍ ദിനത്തില്‍ ബ്ലോഗ് വായനക്കാര്‍ക്ക് മുന്‍പില്‍ ഒരു ഫോട്ടോ കാണിക്കണം എന്നുണ്ടോ? (ബ്ലോഗ് വായനക്കാര്‍ ഏത് പോസ്റ്റ് വായിച്ചാലും ... അതെല്ലെങ്കില്‍ സ്ക്രോല്‍ ബാര്‍ താഴോട്ടു നീക്കിയാലും... നിങ്ങളുടെ പോന്നോമാനയുടെ ഫോട്ടോ അവര്ക്കു മുന്‍പില്‍ പുഞ്ഞിരിചിരിക്കും- അഥവാഫോട്ടോ സ്ക്രീനില്‍ തന്നെ തുടരും! മറ്റൊരര്‍ത്ഥത്തില്‍ പറഞ്ഞാല്‍പോസ്റ്റിനു മുകളില്‍ ഫോട്ടോ വെക്കാം )

ഇതിനായി ഒരു ഫോട്ടോ ബ്ലോങിലെക്കോ മറ്റോ അപ്‌ലോഡ് ചെയ്യുക.
തുടര്‍ന്ന് നിങ്ങളുടെ ബ്ലോഗിന്റെ Lay out>Add Gadget>Html/Java script എന്നതില്‍ എത്തിചേരുക.



ഇനി താഴെ യുള്ള കോഡില്‍ Your photo here എന്നതു മാറ്റി പകരംനിങ്ങള്‍ അപ്‌ലോഡ് ചെയ്ത ചിത്രത്തിന്റെ ലിങ്ക് കോപ്പി ചെയ്യുക . തുടര്‍ന്ന് മാറ്റം വരുത്തിയ കോഡ് മുഴുവനായും നേരത്തെ തുറന്നു വെച്ച HTml/Java script എന്നതില്‍ പേസ്റ്റ് ചെയ്തു സേവ് ചെയ്യുക .

മുകളില്‍ വലത്തേ അറ്റത്ത്‌ ഫോട്ടോ കാണിക്കാന്‍



മുകളില്‍ ഇടത്തേ അറ്റത്ത്‌ ഫോട്ടോ കാണിക്കാന്‍



താഴെ വലതു ഭാഗത്ത് ഫോട്ടോ കാണിക്കാന്‍



താഴെ ഇടതു ഭാഗത്ത് ഫോട്ടോ കാണിക്കാന്‍



NB: ദയവായി കേട്ടിയവളോട് ഇക്കാര്യം പറഞ്ഞേക്കല്ലേ .. അവള്‍ കൊട്ടകൈലും കൊണ്ടു ഇങ്ങോട്ടെങ്ങാനും വന്നാല്‍... ഹെന്റെ ദൈവമേ !

ജിമെയില്‍ അപ്ഡേറ്റ് : buzz (ബ്ലോഗ്ഗെര്‍മാര്‍ക്കു നല്ലകാലം)


ന്ത്യയിലും ബ്രസീലിലും മാത്രം ഒതുങ്ങുന്ന ഓര്‍ക്കുട്ട് സോഷ്യല്‍ നെറ്റ്‌വര്‍ക്ക് മറ്റൊരു രൂപത്തില്‍ വ്യാപിപ്പിക്കാന്‍ വേണ്ടിയാണോ അതോ ഓര്‍ക്കുട്ടില്‍ കയറുന്നത് തന്റെ 'വ്യക്തിതത്തിനു' കോട്ടം സംഭവിക്കുമെന്ന് വിശ്വസിക്കുന്ന ചില അപൂര്‍വ ജന്മങ്ങളെ കൂടി കുപ്പിയിലാക്കാനാണോ എന്നറിയില്ല, ഏതായാലും ഗൂഗിള്‍ തങ്ങളുടെ മെയില്‍ സേവനമായ ജിമെയില്‍ അത്തരത്തിലൊരു സംഗതികൊണ്ട് പരിഷ്കരിച്ചിരിക്കുന്നു, ലതാണ് ജിമെയില്‍ buzz. ജിമെയില്‍ അക്കൌണ്ടില്‍ വലതു ഭാഗത്ത്‌ കാണുന്ന buzz എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്‌താല്‍ ഈ സേവനം പ്രയോജനപെടുതാം.

ഇന്റെര്‍നെറ്റിലൂടെ പുതിയ ആളുകളെ പരിച്ചയപെടുക, അവരുമായി ഫോട്ടോ ഷെയര്‍ ചെയ്യുക,വല്ലപ്പഴും മിസ്സ്‌ യു സ്ക്രാപ്പ് അയച്ചു സാന്നിധ്യം അറിയിക്കുക, നല്ല 'കിളി' കളെ കണ്ടാല്‍ പിന്നാലെ കൂടി മറുപടിക്കായി തൊള്ളായിരത്തി തൊണ്ണൂറ്റി അമ്പതു പ്രാവശ്യവും ഓര്‍ക്കുട്ടില്‍ കയറുക... തുടങ്ങി ത്യാഗങ്ങള്‍ ചെയ്യുന്ന മലയാളി മനസ്സുകള്‍ ഒരു പക്ഷെ ഗൂഗിള്‍ വായിചിട്ടുണ്ടാവാം... അതല്ലെങ്കില്‍ ഓര്‍ക്കുട്ട് പോലെ ജിമെയില്‍ ഇല്‍ ഇങ്ങനെ ഒരു പരിഷ്കരണം കൊണ്ട് വരേണ്ട ആവശ്യം എന്ത്‌? ... ഏതായാലും സംഗതി സൂപ്പര്‍ ,
പേരുകേട്ട ഗൂഗിള്‍ തറവാട്ടില്‍ നിന്നാണ് ജന്മമെങ്കിലും buzz ഓര്‍കുട്ടിനെ പോലെ അത്ര സോഫ്റ്റ്‌ അല്ലെ, ഓര്‍ക്കുട്ടില്‍ നമുക്ക് വന്ന സ്ക്രപുകള്‍ വായിച്ചു പാര പണിയുന്ന സുഹ്ര്തുക്കള്‍ എന്നും ക്ലാസ്സ്‌ മേറ്റ്സ് എന്നും ഓമനപേരില്‍ അറിയപെടുന്ന അലവലാതികല്‍ക്കിനി അടങ്ങിയിരിക്കാം, പ്രൈവറ്റ് മെസ്സേജ് മാത്രമേ ഉള്ളൂ.. ഓര്‍കുട്ടുമായി മുട്ടിച്ചു നോക്കുമ്പോള്‍ പുതു മുഖം നമുക്ക് കൂടുല്‍ സുഹ്ര്തുക്കള നല്കാനിടയുണ്ട് കാരണം ഓര്‍ക്കുട്ട് ഇന്ത്യയിലും ബ്രസീലിലും മാത്രം ഒതുങ്ങുമ്പോള്‍ buzz ലോകം മുഴുവനും ലഭിക്കുന്നു. പുതിയ സേവനത്തില്‍ കാണുന്ന സെര്‍ച്ച്‌ ബട്ടണില്‍ ക്ലിക്ക് ചെയ്തു ഈ സേവനം ഉപയോഗപെടുതാവുന്നതാണ്.

അതേസമയം വായില്‍ തോന്നിയതെന്തും അപ്പാടെ വിളിച്ചുപറഞ്ഞു കിട്ടുന്നതും വാങ്ങിച്ചു ഞെളിഞ്ഞിരിക്കുന്ന ബ്ലോഗ്ഗെര്‍മാര്‍ക്കു ഒരു ഹാപ്പി ന്യൂസ്‌. വല്ലപ്പഴും ബ്ലോഗ്‌ തുറന്നു വായിക്കുന്ന സന്ദര്‍ശകര്‍ ലവരുടെ buzz ഇല്‍ താങ്കളുടെ ബ്ലോഗ്‌ അഡ്രസ്‌ നല്‍കി എന്നിരിക്കട്ടെ, ലതവര്‍ക്ക് ഒരു ഇ മെയില്‍ ആയി തന്നെ ലഭിക്കും ( അതല്ലെങ്കില്‍ അവരുടെ മെയിലില്‍ കാണുന്ന buzz ബട്ടണില്‍ ക്ലിക്ക് ചെയ്‌താല്‍ മതിയാകും ) മാത്രമല്ല അതേ സമയം തന്നെ കമാന്‍ഡ് നല്‍കാനും കഴിയും. പുതിയ കമാന്‍ഡ് വന്നാല്‍ പോപ്‌ ആയി പൊങ്ങി വരികയും ചെയ്യും.

ബ്ലോഗ്ഗെരിനു പുറമേ, flickr ,google reader , ട്വിറ്റെര്‍ ‍, തുടങ്ങിയ സൈറ്റുകളില്‍ നിന്നും stuff കള്‍ സ്വീകരിക്കാം.

പുതിയ കക്ഷിയെ അടുത്തറിയാന്‍ താഴെ കാണുന്ന വീഡിയോ കാണുക..

കണ്ടാല്‍ വികിപീടിയ തന്നെ. എന്നാല്‍ കയ്യിലിരുപ്പോ.. ഹെന്‍റമ്മേ .. !!!

കണ്ടാല്‍ വികിപീടിയ തന്നെ. എന്നാല്‍ കയ്യിലിരുപ്പോ.. ഹെന്‍റമ്മേ .. !!!

ഈ വാര്‍ത്ത‍ വായിച്ചിട്ടു ചിരി വന്നിട്ട് സഹിക്കാന്‍ വയ്യ. അമ്മാതിരി പണി ആണ് അമേരിക്കക്ക് കിട്ടിയിരിക്കുന്നത്. എന്തൊക്കെയായിരുന്നു വാചകം. മലപ്പുറം കത്തി, മെഷീന്‍ ഗണ്‍ എന്ന് വേണ്ട ടാവടിക്കുന്നതില്‍ ഒരു ലിമിറ്റും ഇല്ലായിരുന്നു. അത് മാത്രമോ. ഇംഗ്ലീഷ് സിനിമ വല്ലതും കണ്ടു കഴിഞ്ഞാല്‍ എല്ലാം ബാക്കി രാജ്യങ്ങളെ പറ്റിക്കുന്നതും അവരുടെ സീക്രട്ട് ഒക്കെ അടിച്ചോണ്ട് പോകുന്നതും ആയിരുന്നു. എന്നിട്ട് ഇപ്പൊ അമേരിക്ക ആരായി എന്ന് നോക്കു. ഒന്നും രണ്ടുമല്ല ആറു വര്‍ഷം യു എസ് അഫ്ഗാനിസ്ഥാനില്‍ നടത്തിയ യുദ്ധത്തിന്‍റെ പുറത്തു വിട്ടിട്ടില്ലാത്ത വിവരങ്ങള്‍ ഒറ്റയടിക്ക് പുറത്തായി.

വികിലീക്സ് എന്നൊരു സൈറ്റ് ഉണ്ട്. വികിപീടിയയുടെ ചുവടു പിടിച്ചു വന്നിരിക്കുന്ന ഈ സൈറ്റ് 2007 മുതല്‍ നിലവിലുണ്ട്. ഇതിന്‍റെ ലക്‌ഷ്യം എന്താന്നു വച്ചാല്‍ നമ്മള്‍ സീക്രെട്ട് സീക്രെട്ട് എന്ന് പറഞ്ഞു സൂക്ഷിക്കുന്ന എന്തെങ്കിലും വിവരം ഉണ്ടെങ്കില്‍ അത് പുറത്താക്കുക എന്നതാണ്. ഇത് കേള്‍ക്കുമ്പോ നിങ്ങള്‍ക്ക് തോന്നും ഇത് തന്നെയല്ലേ നമ്മുടെ നാട്ടിലുള്ള ക്രൈം, ഫയര്‍ മുതലായ വാരികകള്‍ ഒക്കെ ചെയ്യുന്നതെന്ന്. എന്നാല്‍ ഇവിടെ ഒരു ചെറിയ വ്യത്യാസം ഉണ്ട്. ശക്തമായ ഒരു ജനാധിപത്യം നിലവില്‍ വരുത്താനും സാധാരണക്കാരന്‍റെ അവകാശങ്ങള്‍ സംരക്ഷിക്കാനും സര്‍വോപരി അഴിമതി തടയുക എന്നതു മുന്‍ നിര്‍ത്തിയും ആണ് വികി ലീക്സ് പ്രവര്‍ത്തിക്കുന്നത്. സുതാര്യമായ ഒരു സിസ്റ്റം താരതമ്യേന മികച്ചതായിരിക്കും എന്ന ലളിതമായ തത്വം.ഇതൊക്കെ കേള്‍ക്കുമ്പോള്‍ ഇതൊരു ചെറിയ സംഗതി ആണെന്ന് കരുതരുത്. വികി ലീക്സ് ന്‍റെ ഹോം പേജില്‍ പറയുന്നത് ശരിയാണെങ്കില്‍ 2007 ലെ കെനിയ തിരഞ്ഞെടുപ്പില്‍ നേതാവായിരുന്ന ഡാനിയല്‍ മരപ് മോയ് പുറത്തു വിട്ട ഇരുനൂറു കോടി ഡോളറിന്‍റെ അഴിമതി കഥകള്‍ മൊത്തം പോലെ ചെയ്ത വോട്ടിന്റെ പത്തു ശതമാനത്തോളം മറിക്കുന്നതില്‍ ആണ് കലാശിച്ചത്.

തങ്ങള്‍ക്കു ലഭിക്കുന്ന വിവരങ്ങളുടെ ഉറവിടം അത്യന്താധുനിക സാങ്കേതിക വിദ്യകളും ക്രിപ്ടോഗ്രാഫിക് സങ്കേതങ്ങളും ഉപയോഗിച്ച് രഹസ്യമായി ആണ് ഇവര്‍ സൂക്ഷിക്കുന്നത്. വികിപീടിയയില്‍ നിന്നു വ്യത്യസ്തമായി വിവരങ്ങള്‍ സെന്‍സര്‍ ചെയ്യാനോ മാറ്റി മറിക്കാണോ സാധ്യമല്ല. താങ്ങള്‍ ചെയ്യുന്നതിനെ 'Principled Leaking' എന്നാണ് വികി ലീക്സ് വിളിക്കുന്നത്‌. വളരെ രസകരമായ വിവരങ്ങള്‍ ഈ സൈറ്റില്‍ നിങ്ങള്‍ക്ക് കാണാം. രാഷ്ട്രീയക്കാരെ മാത്രമല്ല കുത്തക കമ്പനികള്‍, ശക്തി കേന്ദ്രങ്ങള്‍ മുതലായവരും ഇവരുടെ കണ്ണുകള്‍ നിരീക്ഷിക്കുന്നുണ്ട്. വമ്പന്‍ രഹസ്യം എന്ന് പറഞ്ഞു നമ്മളെ ഒന്നും കാണിക്കാതെ രാജ്യങ്ങളും സ്ഥാപനങ്ങളും മറ്റും ഒളിച്ചു വച്ചിരിക്കുന്ന പല രേഖകളും ഇവിടെ വന്നാല്‍ കണ്ടു രസിക്കാം.

ദുശ്ശാസ്സനന്‍ വെറുതെ അതില്‍ കയറി ഇന്ത്യ എന്ന് സെര്‍ച്ച്‌ ചെയ്തു നോക്കി. ദാ കിടക്കുന്നു. ആകെ തമാശ. ഇന്ത്യയില്‍ നടപ്പിലാക്കാന്‍ പോകുന്ന യൂനിക് ഐ ടിയെ പറ്റിയുള്ള രഹസ്യ രേഖ . മാത്രമല്ല ഇതിനെ പറ്റിയുള്ള സകല വിവരങ്ങളും ( നടപ്പിലാക്കാനുള്ള ഉദ്ദേശ ചിലവായ 3000 കോടിയുടെ കണക്കു സഹിതം ). കിംഗ്‌ ഫിഷര്‍ - എയര്‍ ഡെക്കാന്‍ - എയര്‍ സ്പീഡ് ലീസ് അഗ്രീമെന്റ് ( Kingfisher CLO & Company Secretary ആയ ഭരത് രാഘവന്‍ ഒപ്പ് വച്ച രേഖ ),
ഗോവയില്‍ പണ്ട് മുങ്ങി മറിച്ചു എന്ന് കരുതിയിട്ടു പിന്നീട് കൊലപാതകം എന്ന് തെളിഞ്ഞ , ബ്രിട്ടീഷ്‌ വിദ്യാര്‍ത്ഥിനി ആയിരുന്ന സ്കാര്‍ലെറ്റ് കീലിങ്ങിന്‍റെ കേസുമായി ബന്ധപ്പെട്ട അനവധി രേഖകള്‍ ( ആയിരത്തി ഇരുനൂറു പേജ് വരുന്ന ഇ-മെയിലുകള്‍ ഉള്‍പ്പെടെ ), 2002 ഇല്‍ കശ്മീര്‍ താഴ്വരയില്‍ നടന്ന തെരഞ്ഞെടുപ്പിന്‍റെ രേഖകള്‍ അങ്ങനെ അനേകം ഔദ്യോകിക രഹസ്യ രേഖകള്‍ ഇവിടെ വായിക്കാം.

മുകളില്‍ പറഞ്ഞ അഫ്ഘാന്‍ യുദ്ധ രേഖകള്‍ ഇത് വരെ മാധ്യമങ്ങളില്‍ വരാത്ത പല ഞെട്ടിക്കുന്ന വാര്‍ത്തകളും നിങ്ങളുടെ മുന്നില്‍ അവതരിപ്പിക്കുന്നു. ചിലത് കേട്ടോളു

1. താപ നില തിരിച്ചറിഞ്ഞു ലക്‌ഷ്യം കണ്ടു പിടിക്കാന്‍ കഴിവുള്ള ചെറിയ മിസ്സിലുകള്‍ താലിബാന്‍ ഉപയോഗിച്ചിരുന്നു. ഈ വാര്‍ത്ത‍ അമേരിക്ക ഇത് വരെ പുറത്തു വിട്ടിട്ടില്ല. 1980 ഇല്‍ മുജാഹിദ്ദീന്‍ സോവിയറ്റ് ആര്‍മിയെ പരാജയപ്പെടുത്താന്‍ ഉപയോഗിച്ച മുഖ്യ ആയുധം ഇതായിരുന്നു.

2. എഴുപതിലധികം കമാണ്ടോകളെ തിരിച്ചറിഞ്ഞു കൊലപ്പെടുത്താന്‍ വേണ്ടി ഒബാമയുടെ ആശിര്‍വാദത്തോടെ രൂപം കൊടുത്ത ഒരു ടാസ്ക് ഫോഴ്സ് ആണ് Task ഫോഴ്സ് 373 . എന്നാല്‍ ചിലപ്പോഴെങ്കിലും ഇവരുടെ പ്രവര്‍ത്തനങ്ങള്‍ സാധാരണ പൌരന്മാരെ ആള് മാറി കൊലപ്പെടുത്തുന്നതില്‍ ആണ് അവസാനിച്ചത്‌. ഈ വാര്‍ത്തകളൊന്നും ഒരിക്കലും പുറത്തു വരാറില്ല

3. അഫ്ഗാനിസ്ഥാനില്‍ അവിടത്തെ ചാര ഏജന്സിക്ക് സാമ്പത്തിക സഹായം ചെയ്തു തങ്ങളുടെ ഒരു സബ്സിടയറി പോലെ അമേരിക്ക ഉപയോഗിക്കുന്നുണ്ട്.

ഇങ്ങനെ ഇങ്ങനെ ഒരുപാടു രഹസ്യങ്ങള്‍. ഇന്ന് തന്നെ വികി ലീക്സ് വായിച്ചു നോക്കു. ഇങ്ങനൊരെണ്ണം നമ്മുടെ നാട്ടിലും ഉണ്ടായിരുന്നെങ്കില്‍ എന്ന് തോന്നുന്നില്ലേ ?

Thursday, September 09, 2010

MATHS LOVE LETTER

My Dear Love,

Yesterday, I was passing by your rectangular house in trigonometric lane, there I saw you with your cute circular face, conical nose and spherical eyes, standing in your triangular garden.

Before seeing you my heart was a null set, but when a vector of magnitude (likeness) from your eyes at a deviation of theta radians made a tangent to my heart, it differentiated.

My love for you is a quadratic equation with real roots, which only you can solve by making good binary relation with me. The cosine of my love for you extends to infinity. I promise that I should not resolve you into partial functions but if I do so, you can integrate me by applying the limits from zero to infinity. The geometry of my life revolves around your acute personality.

You are as essential to me as an element to a set.

Yours ever loving,

Real Analysis,
Binomial Avenue,
Kingdom of Calculus,
Pin 3.14159.

The stolen mind...

അവള്‍ കൊണ്ടുപോയ മനസ്സ്

വൈകുന്നേരം കടല്‍ക്കരയിലേക്കു നടക്കുമ്പോള്‍ സത്യത്തില്‍ ഭയമായിരുന്നു. പക്ഷെ എനിക്കു കടല്‍ക്കാറ്റും, തിരമാലകളുടെ ശബ്ദവും അതിലേറെ ഇഷ്ടമായിരുന്നു എന്ന സത്യമാവണം വീണ്ടും എന്നെ അങ്ങോട്ടു നയിച്ചത്‌

ആളൊഴിഞ്ഞ ആ സ്ഥലം പതിവുപോലെ എനിക്കുവേണ്ടി ഇന്നും ഒഴിഞ്ഞുകിടന്നിരുന്നു. രണ്ടും കല്‍പിച്ച്‌ അങ്ങോട്ടു നടക്കുമ്പോള്‍ ഇടറിയ കാല്‍ വെപ്പുകള്‍ മനപ്പൂര്‍വ്വം അറിഞ്ഞില്ലെന്നു നടിച്ചു
അവിടെ ചെന്നിരിക്കുമ്പോള്‍ നിറഞ്ഞ കണ്ണുകളൊപ്പിയ കടല്‍ക്കാറ്റിന്റെ മുഖത്ത്‌ മിന്നിമറഞ്ഞത്‌ സഹതാപമായിരുന്നോ അതൊ പുഛമായിരുന്നോ?
ഓര്‍മ്മകള്‍ വീണ്ടും കാലങ്ങള്‍ പിറകിലോട്ട്‌ കൊണ്ടുപോയി

അന്ന് ഇവിടെയിരിക്കുമ്പോള്‍ തനിച്ചായിരുന്നില്ല അവളുംകൂടിയുണ്ടായിരുന്നു. അന്നു തിരമാലകളും, കടല്‍ക്കാറ്റുമെല്ലാം കളിയാക്കിയപ്പോള്‍ അവരെ തിരിച്ചുകളിയാക്കാന്‍ എന്നെ പഠിപ്പിച്ചതും അവളായിരുന്നു
അവളുടെ സ്വപ്നത്തിലെ കൊച്ചുവീട്ടില്‍ ഞങ്ങള്‍ തനിച്ചായിരുന്നു. അവിടെയാരും ശല്യം ചെയ്തിരുന്നില്ല, കുട്ടികള്‍പോലും !
അവളുടെ സ്വപ്നം എന്തായിരുന്നാലും അതുതന്നെയായിരുന്നു എന്റെ സ്വപ്നവും എന്നു കാണാന്‍ ശ്രമിച്ചിരുന്നു , കാരണം പഴഞ്ചനായിരുന്ന എന്റെ സ്വപ്നങ്ങള്‍ക്കും അത്രത്തോളം പഴക്കമുണ്ടായിരുന്നു .

എന്റെ സ്വപ്നത്തിലെ വീട്ടിലെ വലിയ മുറ്റത്തുകൂടി ഓടിക്കളിക്കുന്ന കുട്ടികളെ അവള്‍ക്കിഷ്ടമായിരുന്നില്ല

അവളുടെ കൂട്ടുകാരികള്‍ക്ക്‌ എന്നെ പരിചയപ്പെടുത്തിയിരുന്നു . അവള്‍ ഭാഗ്യവതിയാണെന്ന് ഏതോ കൂട്ടുകാരി അസൂയയോടെ പറഞ്ഞത്‌ എന്റെ മുന്‍പില്‍ അവള്‍ മറച്ചുവച്ചിരുന്നില്ല

ഞങ്ങളുടെ മനസ്സുകള്‍ ഒന്നായി ( എന്റെ മനസ്സ്‌ ഞാന്‍ അവള്‍ക്കു നല്‍കിയത്‌ പൂര്‍ണ്ണമായിട്ടായിരുന്നു) ഞങ്ങളുടെ സ്വപ്നങ്ങള്‍ തിരമാലകളോടുമാത്രം പറഞ്ഞു കാറ്റിനു ഒന്നും ഒളിക്കാന്‍ കഴിയാത്തതുകൊണ്ടാണു കാറ്റിനെ ഒഴിച്ചുനിര്‍ത്തിയത്‌

ഒരിക്കല്‍ മാത്രം അവളെ ഞാനെതിര്‍ത്തു എന്റെ പഴഞ്ചന്‍ രീതികള്‍ പൂര്‍ണ്ണമായും എന്നില്‍നിന്നും വിട്ടിട്ടില്ലാത്തതായിരുന്നു കാരണം

സ്വപ്നങ്ങള്‍ പങ്കുവച്ച്‌ അവൾക്കു മടുത്തുകാണണം അതായിരിക്കും മറ്റു പലതും പങ്കുവെക്കാമെന്ന് അവള്‍ പറഞ്ഞത്‌ ഞാനെതിര്‍ത്തപ്പോള്‍ അവളൊന്നും പറഞ്ഞില്ല. എന്നിലെ പഴഞ്ചനിപ്പോഴും ബാക്കിയുണ്ടെന്നവള്‍ക്കു തോന്നിക്കാണണം

അവസാനമായി അവളെ കണ്ടത്‌ അവളുടെ ഭാവി വരനെ എനിക്കു പരിചയപ്പെടുത്തിയ ദിവസമായിരുന്നു എന്നെ ഇങ്ങനെ അവള്‍ പരിചയപ്പെടുത്തി
" ഇതാണു ഞാന്‍ പറഞ്ഞ എന്റെ പഴയ ലൈന്‍ "

"ഓ .. നമ്മുടെ സ്വപ്നജീവി "

ഞാന്‍ പഠിച്ച എന്റെ പഴഞ്ചന്‍ മര്യാദ പ്രകാരം ഞാനയാള്‍ക്ക്‌ കൈകൊടുത്തു
അവളുടെ ഭാവി അവനില്‍ ( അവനെ മടുക്കുന്നത്‌ വരെ ) സുരക്ഷിതമാണെന്നവള്‍ മനസ്സിലാക്കിയിരുന്നിരിക്കണം പരസ്പരം കൈകോര്‍ത്തുകൊണ്ട്‌ മുട്ടിയുരുമ്മി അവര്‍ നടന്നകന്നു ഞാന്‍ തിരിഞ്ഞു നോക്കിയപ്പോള്‍ കടല്‍ക്കാറ്റ്‌ എന്നെ നോക്കി ചിരിക്കുന്നുണ്ടായിരുന്നു തിരമാലകള്‍ മാത്രം മൗനം പാലിച്ചു
കാലങ്ങള്‍ പലതും തിരിച്ചു തന്നപ്പോള്‍ അവള്ക്ക് കൊടുത്ത മനസ്സു മാത്രം എനിക്കു തിരിച്ചു കിട്ടിയിരുന്നില്ല
അതു തന്നെയായിരിക്കും ഇന്നും കടല്‍ക്കാറ്റിന്റെ പുഛം നിറഞ്ഞ പുഞ്ചിരിയെ ഞാന്‍ ഭയക്കുന്നത്‌ !!

Wednesday, August 25, 2010

Google's Mobile നെക്സസ് വണ്‍

നെക്സസ് വണ്‍


നെക്സസ് വണ്‍
അതാണ് സെര്‍ച്ച് എഞ്ചിന്‍ ഭീമനായ ഗൂഗിള്‍ തങ്ങളുടെ ആദ്യ മൊബൈല്‍ ഫോണിന് നല്‍കിയിരിക്കുന്ന പേര്
ഗൂഗിള്‍ ക്രോം എന്നപേരില്‍ ഓപ്പറേറ്റിങ് സിസ്റ്റത്തിന്‍റെ നിര്‍മാണരംഗത്തേക്ക് കടക്കുന്നതിനൊപ്പം തന്നെയാണ് മൊബൈല്‍ ഫോണ്‍ നിര്‍മാണരംഗത്തേക്കും ഗൂഗിളിന്‍റെ പ്രവേശനം.
ഈ രംഗത്തും ഗൂഗിള്‍ ലക്ഷ്യം വെക്കുന്ന എതിരാളി ആരെന്ന് വ്യക്തം.
ഐ ഫോണുമായെത്തി ലോകത്തെ ആകെ കൊതിപ്പിച്ച ആപ്പിളിനെ തന്നെ.

തായ് വാനിലെ ഇലക്ട്രോണിക്സ് കമ്പനിയായ എച്ച് ടി സിയുമായി ചേര്‍ന്നാണ് ഗൂഗിള്‍ നെക്സസ് വണ്‍ നിര്‍മിച്ചിരിക്കുന്നത്.
ഗൂഗിള്‍ തന്നെ വികസിപ്പിച്ചെടുത്ത ആന്‍ഡ്രോയിഡ് 2.1 സോഫ്റ്റ് വെയറാണ് നെക്സസിലും.
ആന്‍ഡ്രോയിഡിന്‍റെ വികസനത്തിലെ രണ്ടാമത്തെ ഘട്ടമാണ് ഈ സ്മാര്‍ട്ട് ഫോണ്‍.
മോട്ടോറോല, സാംസങ്, തുടങ്ങിയ കമ്പനികള്‍ തങ്ങളുടെ സ്മാര്‍ട്ട് ഫോണില്‍ ഗൂഗിളിന്‍റെ ആന്‍ഡ്രോയിഡ് സോഫ്റ്റ് വെയറാണ് ഓപ്പറേറ്റിങ് സിസ്റ്റമായി ഉപയോഗിക്കുന്നത്.
ആപ്പിളിന്‍റെ ഐ ഫോണിനോടും മറ്റ് സ്മാര്‍ട്ട് ഫോണുകളോടും മത്സരിക്കാന്‍ സാധിക്കുന്ന ആന്‍ഡ്രോയിഡ് ഫോണ്‍ ഉപയോഗിച്ച് ഇന്‍റര്‍നെറ്റ് ബ്രൗസിങും വീഡിയോ ഗെയിം പ്ലെ ചെയ്യാനും സാധിക്കും.

ഗൂഗിളിന്‍റെ നേരിട്ടുള്ള മാര്‍ക്കറ്റിങ്ങാണ് നെക്സസിന്‍റെ മറ്റൊരു പ്രത്യേകത.
ഗൂഗിളിന്‍റെ തന്ന ഓണ്‍ലൈന്‍ സ്റ്റോര്‍ വഴിയാണ് നെക്സസ് വണ്ണിന്‍റെ വില്‍പ്പന.
എന്നാല്‍, അമേരിക്കയിലും യൂറോപ്പിലും ഈ ഫോണിന്‍റെ വില്‍പ്പനയ്ക്കായി തന്ത്രപരമായ സഖ്യത്തിലും ഗൂഗിള്‍ ഏര്‍പ്പെട്ടിട്ടുണ്ട്.
അമേരിക്കയില്‍ വേരസണും യൂറോപില്‍ വൊഡാഫോണുമാണ് ഗൂഗിളുമായി സഖ്യത്തിലേര്‍പ്പെട്ടിട്ടുള്ളത്.
ഈ സഖ്യം ഈ വര്‍ഷം പകുതിയോടെ നിലവില്‍വരും.

ടച്ച് സ്ക്രീന്‍ സൗകര്യമുള്ള നെക്സസ് വണ്ണിന്‍റെ ഡിസ്പ്ലേയുടെ വലിപ്പം 3.7 ഇഞ്ചാണ്.
വെറും 130 ഗ്രാം ഭാരമുള്ള ഫോണിന് 11.5 മില്ലിമീറ്റര്‍ മാത്രമാണ് കനം.
5 മെഗാ പിക്സല്‍ ക്യമാറയാണ് നെക്സസിന്‍റേത്.
4 ജി ബി ഇന്‍റേണല്‍ മെമ്മറിയുള്ള നെക്സസിന്‍റെ എക്സ്റ്റേണല്‍ മെമ്മറി 32 ജിബി വരെ എക്സ്പാന്‍റ് ചെയ്യാവുന്നതാണ്.
വിലയുടെ കാര്യത്തില്‍ ഔ ഫോണിനെ അപേക്ഷിച്ച് ഏറെ ബോധവുമാണ് .
ഗൂഗിളിന്‍റെ വൈബ്സ്റ്റോറില്‍ നെക്സസ് വണ്ണിന്‍റെ വില 529 ഡോളറാണ്.
അതായത് ഇന്ത്യയിലെ വില ഏകദേശം 25,000 രൂപയോളം.


Tuesday, August 24, 2010

Tips For Internet

ഇന്‍റര്‍നെറ്റ് ബ്രൗസിംഗിന്‍റെ സ്പീഡിനെ ബാധിക്കുന്ന ഒരു പ്രധാന ഘടകമാണ് DNS സെര്‍വ്വറുകൾ. സാധാരണ ഗതിയിൽ നമ്മള്‍ ഉപയോഗിക്കുക സര്‍വ്വീസ് പ്രൊവൈഡറിന്‍റെ DNS സെര്‍വ്വറായിരിക്കും. പലകാരണങ്ങള്‍കൊണ്ടും അതിന്‍റെ വേഗത കുറവായിട്ടായിരിക്കും കാണപ്പെടുക. അതിനു പരിഹാരമായി ചെയ്യാന്‍ കഴിയുന്നത് ആ DNS സെര്‍വ്വറിനെ മാറ്റി മറ്റേതെങ്കിലും DNS സെര്‍വ്വറുകളെ അവിടെ കോണ്‍ഫിഗര്‍ ചെയ്യുകയാണ്. കൂടുതല്‍ വേഗത പ്രധാനം ചെയ്യുന്ന ധാരാളം DNS സെര്‍വ്വറുകൾ ഇന്റർനെറ്റിൽ ലഭ്യമാണ്.

അവയെപ്പറ്റി മനസിലാക്കുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.അതില്‍ത്തന്നെ ഏറ്റവും വേഗതയുള്ളത് കണ്ടുപിടിച്ചു തരുന്ന ഒരു ഓപ്പണ്‍ സോഴ്സ് ബഞ്ച് മാര്‍ക്ക് ടൂളാണ് NameBench. (Mac OS X, UNIX എന്നിങ്ങനെ വിവിധ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങള്‍ക്കും ഉപയോഗിക്കാനാവുന്ന നേംബഞ്ച് ടൂള്‍ ലഭ്യമാണ്). നെയിം ബഞ്ച് ഡൌൺലോഡ് ചെയ്യുവാനായി ഇവിടെ ക്ലിക്ക് ചെയ്യുക. .

NameBench നെ റണ്‍ ചെയ്യുമ്പോള്‍ താഴെക്കാണുന്ന തരത്തില്‍ ഒരു സ്ക്രീന്‍ വരും.


പ്രത്യേകിച്ചു മാറ്റങ്ങള്‍ ഒന്നും വരുത്താതെ ബെഞ്ച്മാര്‍ക്ക് ടെസ്റ്റുകൊടുക്കുക. ഏകദേശം പത്ത് പതിനഞ്ച് മിനിറ്റുകള്‍ക്ക് ശേഷം ഒരു റിപ്പോര്‍ട്ട് ജനറേറ്റ് ചെയ്ത് കിട്ടും.


ഈ റിപ്പോര്‍ട്ടില്‍ കാണുന്നത് DNS സെര്‍വ്വറിന്‍റെ റെക്കമന്‍റഡ് കോണ്‍ഫിഗറേഷന്‍ താഴെപ്പറയുന്ന രീതിയില്‍ നിങ്ങളുടെ കമ്പ്യൂട്ടറില്‍ ചെയ്യാനാകും.വിന്‍ഡോസ് 7 ല്‍ ചെയ്യുന്നതിന്‍റെ സ്ക്രീന്‍ ഷോട്ടുകളാണ് താഴെക്കൊടുത്തിരിക്കുന്നത്) ഡെസ്ക്ടോപ്പിലുള്ള Network Places ഐക്കണില്‍ റൈറ്റ് ക്ലിക്കു ചെയ്ത് Properties എടുക്കുക. Local Area Connection ല്‍ ക്ലിക്കു ചെയ്യുക. Properties ല്‍ ക്ലിക്കു ചെയ്യുക. ഇനി Internet Protocol version4 (TCP/IPv4) സിലക്ട് ചെയ്ത് അതിനെ ഡബിള്‍ ക്ലിക്ക് ചെയ്യുക അല്ലെങ്കില്‍ അതിന്‍റെ Properties ല്‍ ക്ലിക്കു ചെയ്യുക. use following DNS server addresses എന്നതില്‍ ക്ലിക്ക് ചെയ്ത് നേരത്തേ ജനറേറ്റ് ചെയ്ത റെക്കമെന്‍റഡ് കോണ്‍ഫിഗറേഷനിലെ ആദ്യത്തെ രണ്ട് അഡ്രസുകള്‍ ഇവിടെ എന്‍റര്‍ ചെയ്യുക (കോപ്പി-പേസ്റ്റും ചെയ്യാവുന്നതാണ്)


അല്ലെങ്കില്‍ ഇതിന്‍റെ Advanced ടാബില്‍ ക്ലിക്ക് ചെയ്ത് add ബട്ടന്‍ ഉപയോഗിച്ച് താഴെക്കാണുന്നതുപോലെ മൂന്നു സെര്‍വ്വറുകളും കോണ്‍ഫിഗര്‍ ചെയ്യാം


ഇനി സിസ്റ്റം റീ സ്റ്റാര്‍ട്ട് ചെയ്യുക. തീര്‍ച്ചയായും ഇന്‍റര്‍നെറ്റ് ബ്രൗസിംഗ് വേഗത കൂടുന്നതായി അനുഭവപ്പെടും.ISP provider ന്‍റെ പഴയ സെറ്റിംഗ്സിലേക്ക് തിരിച്ചു പോകണമെങ്കില്‍ .obtain DNS server address automatically എന്നതില്‍ ക്ലിക്കിയാല്‍ മതി

Saturday, January 02, 2010

MGU Fest 2009 Fixture

STAGE 1 : THIRUNAKKARA MAIDAN
JANUARY 5
02.00 pm: Procession
05.30 pm: Inauguration
07.00 pm: Thiruvathirakali
JANUARY 6
09.00 am: Folk Dance Single
06.30 pm: Folk Dance Group
JANUARY 7
09.00 am: Other Forms of Classical Dance
07.00 pm: Margamkali
JANUARY 8
09.00 am: Mimicry
04.00 pm: Fancy dress
07.00 pm: Skit
JANUARY 9
09.00 am: Oppana
06.30 pm: Valedictory Function
STAGE 2 : BASELIUS COLLEGE
JANUARY 5
07.30 pm: Mohiniyattam
JANUARY 6
09.00 am: Bharathanatyam (Female)
07.00 pm: Bharathanatyam (Male)
JANUARY 7
10.00 am: Group Music (Indian)
07.00 pm: Mime
JANUARY 8
09.00 am: Monoact
07.00pm: Kathakali
JANUARY 9
10.00 am: Vocal Solo
STAGE 3 : CMS COLLEGE
JANUARY 6
09.00 am: Light music (Female)
04.00 pm: Light Music (Male)
JANUARY 7
10.00 am: Kavyakeli
12.00 pm: Aksharaslogam
01.30 pm: Group song (Western)
07.00 pm: Ottamthullal
JANUARY 8
09.30 am: String (Western)
02.00 pm: Wind (Western)
06.00 pm: Percussion (Western)
STAGE 4 : CMS COLLEGE
JANUARY 6
09.00 am: Kavithaparayanam
JANUARY 7
09.00 am: Kathaprasangam
JANUARY 8
09.00 am: Elocution (Hindi)
10.00 am: Quiz
12.00 pm: Elocution (Malayalam)
STAGE 5 : BASELIUS COLLEGE
JANUARY 6
09.00 am: Recitation(English)
03.00 pm: Elocution (English)
JANUARY 7
09.00 am: String (Eastern)
12.00 am: Wind (Eastern)
03.00 pm: Percussion (Eastern)
JANUARY 8
9.00 am Classical Music (Female)
5.30 pm: Classical Music (Male)
STAGE 6 : BCM COLLEGE
JANUARY 6
09.00 am: Short story (English)
10.30 am: Essay writing (English)
12.00 pm: Poetry (English)
02.00 pm: Poetry (Malayalam)
03.00 pm: Photography
JANUARY 7
09.00 am: Short Story (Malayalam)
10.30 am: Essay Writing (Malayalam)
12.00 pm: Poster Designing
03.30 pm: Clay Modeling
JANUARY 8
09.00 am: Painting
10.00 pm: Film Review
02.00 pm: Cartooning
03.00 pm: Collage